Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡോ. സജീവ്‌ കോശി ഓസ്ട്രേലിയയില്‍ ക്ലിനിക്കല്‍ കൗണ്‍സില്‍ അംഗം

sajeev-koshi

മെല്‍ബണ്‍∙ ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിനു കീഴില്‍ പുതിയതായി രൂപീകരിക്കപ്പെട്ട  വിക്ടോറിയന്‍ ക്ലിനിക്കല്‍ കൗണ്‍സില്‍ അംഗമായി മലയാളിയായ അസോസിയറ്റ് പ്രൊഫസര്‍. ഡോ. സജീവ്‌ കോശി നിയമിതനായി. മെല്‍ബണിലെ റോയല്‍ ഡെന്റല്‍ ഹോസ്പിറ്റലില്‍ എന്‍ഡോഡോന്റിക്സ്, പ്രോസ്തോഡോന്റിക് ഡിപ്പാര്‍ട്ട്മെന്റുകളുടെ തലവനാണ് തിരുവനന്തപുരം കൈതമുക്കില്‍  കുടുംബാംഗമായ ഡോ. കോശി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ ബഹുമതി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ്‌,  തിരുവനന്തപുരം ഗവ. ഡെന്റല്‍ കോളേജ് ആലുംമ്നി അസോസിയേഷന്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. കോശിയുടെ നേതൃത്വപാടവത്തിനുള്ള അംഗീകാരമാണ് പുതിയ നിയമനം. ഓസ്ട്രേലിയന്‍ ആരോഗ്യമേഖലയിലെ ഉന്നതാധികാരസമിതികളില്‍ ഒന്നായ ഡെന്റല്‍ ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ അംഗവുമാണ് ഇദ്ദേഹം.

സംസ്ഥാനത്തെ ആശുപത്രികളിലെ നിലവാരവും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് വിക്ടോറിയന്‍ ക്ലിനിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുള്ളത്. വിക്ടോറിയ സര്‍ക്കാരിനും, ആരോഗ്യ വകുപ്പ്, മാനുഷിക സേവന വകുപ്പ്, ആരോഗ്യ സേവന വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കുകളുടെയും ഉപഭോക്താക്കളുടെയും അവകാശ സംരക്ഷണത്തിനും ഈ സമിതി നേതൃത്വം നല്‍കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.