Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂസിലൻഡില്‍ നോമ്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം

newzealnd-family-1

ന്യൂസിലൻഡ്∙ സിറോമലബാര്‍ കത്തോലിക്കാ മിഷന്‍റെ ആഭിമുഖ്യത്തില്‍ നോമ്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു. ഓക്ലണ്ട്(മാര്‍ച്ച്‌ 19-23), ഹാമില്‍ട്ടണ്‍(മാര്‍ച്ച്‌ 24-26), ഹെസ്ടിങ്ങ്സ് (മാര്‍ച്ച്‌ 27-29),പാർമെർസന്‍ നോര്‍ത്ത്(മാര്‍ച്ച്‌ 30-31), വെല്ലിംഗ്ടന്‍(ഏപ്രില്‍ 1-3), ക്രൈസ്റ്റ് ചര്‍ച്ച്(ഏപ്രില്‍ 5-7) എന്നിവിടങ്ങളിലാണ്‌ ധ്യാനംനടത്തപെടുന്നത്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ മാത്യു ഇലവുങ്കല്‍ ആണ്‌ ധ്യാനം നയിക്കുന്നത്. ഒക്‌ലന്‍ഡില്‍ 19 ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ജപമാലയോടുകൂടി ധ്യാനം ആരംഭിച്ചു. തുടര്‍ന്ന് വചന ശുശ്രുഷയും ദിവ്യബലിയും രോഗശാന്തി ശുശ്രുഷയും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. ഒട്ടേറെപ്പേര്‍ രോഗസൗഖ്യം നേടി.

family-2

ഒക്‌ലന്‍ഡില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ വൈകിട്ട് 5 മുതല്‍ 9.30 വരെയാണ് ധ്യാനം നടത്തപ്പെടുക. ചൊവ്വാഴ്ച കുടുംബ വൃക്ഷ വിശുദ്ധീകരണ ശുശ്രുഷ ഉണ്ടായിരിക്കും. ദിവസേന രോഗശാന്തി ശുശ്രുഷയും നടത്തപ്പെടുന്നതാണ്.

family-3

കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലൻഡ് മിഷന്‍ നാഷനല്‍ കോർഡിനേറ്റർ ഫാദര്‍ ജോയ് തോട്ടംകര(0226977207), ഒക്‌ലന്‍ഡ് മിഷന്‍ അസിസ്റ്റന്റ്‌ ചാപ്ലിന്‍ ഫാദര്‍ തോമസ്‌ ചെറുകാനായില് ‍(09-5795458), അതാതു സ്ഥലങ്ങളിലെ മിഷന്‍ ചാപ്ളിന്മാര്‍ എന്നിവരുമായി ബന്ധപ്പെടുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.