Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദുഃഖവെള്ളിയുടെ ഓർമ്മ പുതുക്കി മെൽബണിൽ കുരുശുമലകയറ്റം

good-friday-melbourne

മെൽബൺ∙ സിറോമലബാർ സഭയുടെ നേതൃത്വത്തിൽ മിശിഹായുടെ ക്രൂശുമരണം കുരിശുമലകയറ്റത്തോടെ ആഘോഷിച്ചു. മെൽബണിലെ മൂന്നു റീജിയണിൽ നിന്നും ഏകദേശം ഒൻപതിനായിരത്തിൽപരം ആളുകൾ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സെന്റർ എന്നറിയപ്പെടുന്ന മലയാറ്റൂർ മലകയറാൻ എത്തിയിരുന്നു.രാവിലെ 10 ന് സിറോമലബാർ ചാൻസലർ റവ ഫാ.ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചു.

തുടർന്ന് മലയുടെ വശങ്ങളിൽ ഒരുക്കിയിരിക്കുന്ന 14 - സ്ഥലങ്ങളിലും ചുറ്റി കുരിശിന്റെ വഴി സമാപിച്ചു.വിശുദ്ധിയുടെ മാർഗ്ഗത്തിൽ ക്രിസ്ത്യാനികൾ ജീവിക്കേണ്ട സാഹചര്യം നാം മനസ്സിലാക്കണമെന്നും സ്നേഹമാണ് യേശു ക്രിസ്തുവിന്റെ കുരിശുമരണം നമ്മെ പഠിപ്പിക്കുന്നതെന്നും ദുഃഖ വെള്ളി ചടങ്ങിലെ പ്രാസംഗികൻ റവ.ഫാ.എബ്രാഹം ഓർമ്മിപ്പിച്ചു. ചടങ്ങുകൾക്ക് സൗത്ത് ഈസ്റ്റ് വികാരി റവ.ഫാ.എബ്രാഹം കുന്നത്തോളിയും പങ്കെടുത്തു. ദുഃഖവെള്ളിയുടെ ഓർമ്മ പുതുക്കി ഒരു നേരമായി ആചരിച്ച് കഞ്ഞിയും പയറും ഒരുക്കി കഴിച്ചാണ് വിശ്വാസികൾ പിരിഞ്ഞത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.