Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർ തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ വിബിഎസ് 2017

VBS

അഡ്‌ലെയ്ഡ് ∙ കുട്ടികൾക്ക് അവധിക്കാലത്ത് ആടിപ്പാടി രസിക്കാൻ മാർ തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ വൊക്കേഷൻ ബൈബിൾ സ്കൂൾ– വിബിഎസ് 2017– ആരംഭിക്കുന്നു. 22ന് ശനിയാഴ്ച മുതൽ 25 ചൊവ്വാഴ്ച വരെ വുഡ്‌വില്ലിലെ സെന്റ് മാർഗരറ്റ് ദേവാലായ അങ്കണത്തിലാണ് പഠന ക്ലാസുകൾ.

കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ പ്രാവിണ്യം നേടിയ ഡോ. എബി വർഗീസ് തോമസാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ‘‘നിന്റെ രാജ്യം വരണമേ’’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിൾ കഥകളും പാട്ടുകളും മെറ്റീരിയൽസും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരി സഭകളിലെ നൂറോളം കുട്ടികൾ പങ്കെടുക്കുമെന്ന് കൺവീനർ ജോൺ കെ. മാമ്മൻ അറിയിച്ചു.

22നു രാവിലെ ഒൻപതിന് റവ. ഫാ. സുനിൽ മാത്യു (സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്) ഉദ്ഘാടന കർമ്മം നിർവഹിക്കും. 25നു മൂന്നിന് വികാരി റവ. വർഗീസ് ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ റവ. ഫാ. ഫെഡറിക്ക് ഇലുവാതിങ്കൽ സമാപന സന്ദേശം നൽകും.

കുട്ടികളുടെ വിവിധ കാലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സമാപാന വേദിയിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾ 0422150921 എന്ന നമ്പറിൽ ലഭ്യമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.