Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാൻബറ സെന്റ് അൽഫോൻസാ പള്ളിയില്‍ പീഡാനുഭവ യാത്ര ഭക്തി സാന്ദ്രമായി

pic1

കാൻബറ∙  ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. ദുഃഖ വെള്ളി ആചരണത്തോടനുബന്ധിച്ചു കാൻബറ സെൻറ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തിൽ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതൽ ഗാഗുൽത്താമലയിൽ മരണം വരിച്ചു കല്ലറയിൽ സംസ്കരിക്കപ്പെടുന്നത് വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേർക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി.

സിറോ മലബാർ യൂത്ത് മൂവ്മെൻറ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താല്പര്യ പ്രകാരം യുവജനങ്ങൾ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റർ വിൽ‌സൺ ചക്കാലയാണ്. ജസ്റ്റിൻ. സി. ടോം കോർഡിനേറ്റർ ആയും പ്രവർത്തിച്ചു. പ്രിൻസി വിൽ‌സൺ വസ്ത്രാലങ്കാരം നിർവഹിച്ചു. ഫ്രാങ്ക്‌ളിൻ( യേശു ), എഡ്‌വിൻ (പീലാത്തോസ്), ആൽഫ്രഡ്‌, കെവിൻ, പ്രവീൺ(സൈനികർ ),തെരേസ (പരി. മറിയം), അഗസ്റ്റിൻ(യോഹന്നാൻ), ജോയൽ (ശിമയോൻ), ജെസ്‌ലിൻ(വെറോണിക്ക), അനിറ്റ (കുട്ടി), ഐലീൻ, ഡോണ, ലയ(ജറുസലേമിലെ സ്ത്രീകൾ), ജെറിൻ (നിക്കേദേമോസ്), ജെയിംസ്(അരിമത്യക്കാരൻ ജോസഫ്) എന്നിവരാണ് വിവിധ വേഷങ്ങൾ അഭിനയിച്ചത്.

കുരിശിന്റെ വഴിയിലെ സംഭവങ്ങളോട് പൂർണ്ണമായും നീതി പുലർത്തി നടത്തിയ അവതരണം പീഡാനുഭവത്തിന്റെ തീവ്രത കാഴ്ചക്കാർക്ക് പകർന്നു നൽകി. കുരിശിന്റെ വഴിക്കുശേഷം ഓകോണർ  സെൻറ്. ജോസഫ് പള്ളിയിൽ പീഡാനുഭവ ദിന തിരുകർമ്മങ്ങൾ നടന്നു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, ഫാ. പ്രവീൺ  എന്നിവർ കാർമ്മികത്വം വഹിച്ചു.          


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.