Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: ബിഷപ്പ് ബോസ്കോ പുത്തൂർ

Bishop-Bosco-Puthur

മെൽബൺ∙ ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുന്നാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുന്നാളായ ഈസ്റ്ററെന്നു ബിഷപ്പ് ബോസ്കോ പുത്തൂർ. ഓരോ ഞായറാഴ്ചയും ഈ തിരുന്നാളിന്റെ പുനരാവർത്തനമാണ്. മെൽബൺ സിറോ മലബാർ കത്തീഡ്രൽ ഇടവകയിലെ ഈസ്റ്റർ വിജിൽ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു കൊണ്ടു വചനസന്ദേശം നൽകുകയായിരുന്നു രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ

നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മൾ കർത്താവിനോട് കൂടെ ആയിരിക്കുമ്പോഴാണ് അവിടുത്തെ ഉയിർപ്പിന്റെ മഹിമയിൽ പങ്കുചേരാനുള്ള അർഹതയും യോഗ്യതയും വിളിയും നമുക്ക് ലഭിക്കുന്നതെന്ന് പിതാവ് ഓർമ്മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു നല്ല ഈസ്റ്റർ ആഘോഷിക്കുവാൻ രൂപതയിലെ എല്ലാ കുടുംബാംഗങ്ങൾക്കും കഴിയട്ടെ എന്ന് പിതാവ് ആശംസിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.