Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എൻടിടിഎഫ് പൂർവ്വവിദ്യാർത്ഥി സംഘടന രജതജൂബിലി ഏപ്രിൽ 29 ന്

nttf

മെൽബൺ∙ ദക്ഷിണ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സംരംഭമായ  നെട്ടൂർ ടെക്നിക്കിൽ ഫൗണ്ടേഷനിൽ (എൻടിടിഎഫ്) നിന്നും ടൂൾമേക്കിങ് പഠനം പൂർത്തിയാക്കി ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലേക്കു ആദ്യ കാലത്തു കുടിയേറിയവർ രൂപം കൊടുത്ത എൻ ടിടിഎഫ് പൂർവ വിദ്യാർത്ഥി  സംഘടന വിക്ടോറിയ അതിന്റെ രജതജൂബിലി  വിവിധ പരിപാടികളോടെ കൊണ്ടാടുന്നു. 

എൻടിടിഎഫിൽ നിന്നും ടൂൾമേക്കിങ് കൂടാതെ വിവിധ  കോഴ്‌സുകൾ പൂർത്തിയാക്കിയ ആയിരത്തോളം എൻടിടിഎഫ് പൂർവ വിദ്യാർത്ഥികൾ വിക്ടോറിയയിൽ വസിക്കുന്നുണ്ട്. 

പുതുതായി എത്തുന്നവർക്ക്‌ തൊഴിൽ ഉപദേശങ്ങൾ, പഠന സെമിനാറുകൾ കൂടാതെ വിവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന അംഗങ്ങൾക്കും മറ്റു സമൂഹത്തിനും അവശ്യ അടിയന്തര സഹായം എത്തിക്കുക എന്നതാണ് സംഘടനയുടെ പ്രധാന കർത്തവ്യം. വർഷാ വർഷം സംഘടനാ അംഗങ്ങൾക്കും കുടുംബത്തിനുമായി കായിക, കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് കൂടാതെ കുട്ടികൾക്കു പഠന പ്രോത്സാഹന അവാർഡുകൾ മുതലായവയും നൽകി വരുന്നു. സംഘടനയുടെ സേവന പ്രവർത്തനങ്ങളും കായിക, കലാ സാംസ്‌കാരിക പരിപാടികളും വരും കാലങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

ഈ വരുന്ന ഏപ്രിൽ 29നു സെൻറ് ലൂയിസ് കമ്മ്യൂണിറ്റി ഹാൾ 37 ഡോൾഫിൻ സ്ട്രീറ്റ് ആസ്‌പെൻഡൽ 3195 വിക്ടോറിയയിൽ നടക്കുന്ന രജതജൂബിലി ആഘോഷത്തിൽ എൻടിടിഎഫിന്റെ വിവിധ സ്ഥാപനങ്ങളിലായി അമ്പതു വർഷത്തിലേറെ  സേവനം അനുഷ്ഠിച്ച സി വി മധു മുഖ്യാതിഥിയായിരിക്കും. വിക്ടോറിയയിൽ മുപ്പതിലേറെ എൻടിടിഎഫ് ബിരുദധാരികൾക്കു തൊഴിൽ ദാതാവായ  ആൻകാ യുടെ കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ പാട്രിക് മെക്ലുസ്‌കി, റെവ ഫാദർ വിനോദ് വിക്ടർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. തുടർന്ന് വിവിധ കലാ സാംസ്‌കാരിക പരിപാടികളും രുചികരമായ ഭക്ഷണവും ഉണ്ടായിരിക്കും. രജതജൂബിലി ആഘോഷത്തിൻ വിശദ വിവരങ്ങൾക്ക് വിജയ്: 0412691121, മനോജ്: 0401041139  എന്നിവരുടെ നമ്പറിൽ വിളിക്കാവുന്നതാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.