Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എന്റെ കേരളം ‘കലാസന്ധ്യ’ ഒരുക്കങ്ങൾ പൂർത്തിയായി

Ente-keralam-flyer

മെൽബൺ∙ എന്റെ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ‘കലാസന്ധ്യ’ ഏപ്രിൽ 22( ശനിയാഴ്ച) ബ്രോഡ്മെഡോസ് പെനോല കാത്തലിക് കോളജിൽ വൈകിട്ട് 6 മുതൽ നടക്കും. ഹ്യൂം സിറ്റി കൗൺസിൽ മേയർ ഡ്യ്രൂ ജെസോപ്പ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 30 ഓളം കലാകാരന്മാരുടെ നേതൃത്വത്തിൽ കർട്ടൻ റെയ്സർ, ചെണ്ടമേളം, ഗാനമേള, ബോളിവുഡ് ഡാൻസുകൾ തുടങ്ങിയ വിവിധ കലാപരിപാടികളും ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി തിരുവാതിര തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘പാളങ്ങൾ’ എന്ന നാടകവും അരങ്ങേറും.

കേരളത്തിന്റെ  രുചി ഭേദങ്ങളുമായി നാടൻ തട്ടുകടയും വിഭവ സമൃദ്ധമായ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് 15 ഡോളർ ടിക്കറ്റ് നിരക്കിലും സംഘടിപ്പിച്ചിട്ടൂള്ള കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഐഎച്ച്എൻഎ ഇന്റഗ്രേറ്റഡ് അക്കൗണ്ടന്റ്സ്, എംകെഎസ്, മൈ മെക്കാനിക് എന്നിവരാണ് കലാസന്ധ്യയുടെ പ്രധാന സ്പോൺസർമാർ.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.