Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പൗരസ്ത സഭ തിരു സംഘാധ്യക്ഷൻ കർദിനാള്‍ സാന്ദ്രി മേയ് 14 ന് സൗത്ത് ഈസ്റ്റിൽ എത്തുന്നു

leo

മെൽബൺ∙ മെൽബൺ സിറോ മലബാർ രൂപത രൂപീകൃതമായിട്ട് മാർച്ചിൽ മൂന്നു വർഷം പിന്നിടുമ്പോൾ സഭയുടെ പ്രവർത്തനങ്ങൾക്ക് വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണ കിട്ടുകയും ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ സ്വന്തം പള്ളിയെന്ന തീരുമാനം ഏതാണ്ട് നടപ്പായിക്കഴിഞ്ഞു. അതിൽ മെൽബൺ സൗത്തിലെ പള്ളിക്കായി പ്രാർത്ഥനാനുമതി ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റോമിലെ രണ്ടാമനും പൗരസ്ത്യസഭയുടെ തിരു സംഘത്തിന്റെ അധ്യക്ഷൻ കൂടിയായ കർദിനാൾ ലെയ നാർഡോ സാന്ദ്രി മെൽബൺ സൗത്തിലെ വിശ്വാസികളെ കാണുവാനും ദിവ്യബലിയർപ്പിക്കാനും എത്തുന്നത്.

ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ രൂപതാ തലത്തിൽ തന്നെ അതിന്റെ നടപടികൾ ഊർജിതമായി നടന്നു വരുന്നു. മേയ് 14ന് ഉച്ചകഴിഞ്ഞ് 3.30 ന് സൗത്തിലെ ഡാൻഡിനോംഗ് സെന്റ്.ജോൺസ് കോളജിന്റെ ഓഡിറ്റോറിയത്തിലാണ് കർദിനാളിന്റെ വിശുദ്ധ ബലിയും ചടങ്ങുകളും നടക്കുക. സാന്ദ്രി പിതാവിനോടൊപ്പം മാർപാപ്പയുടെ ഓസ്ട്രലിയയുടെ സ്ഥിരംപ്രതിനിധി അഡോൾ ഫോ റ്റിറ്റോ ലാനാ മെത്രപ്പോലീത്തയും മുഴുവൻ മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കും.

തിരുസംഘത്തിന്റെ തലവനും അപ്പസ്തോലിക് ന്യൂൺഷോയും ആദ്യമായാണ് മെൽബൺ സിറോ മലബാർ രൂപത സന്ദർശിക്കുന്നത്. മെൽബൺ ഏരിയായിലെ മൂന്ന് ഇടവകകളും അയൽ ഇടവകയിലെ വിശ്വാസികളും ചടങ്ങിനു വരുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ആഗോള കത്തോലിക്കാ സഭയിലെ തലവനായ മാർപാപ്പയുടെ ഭരണത്തിൽ സഹായിക്കുന്ന വകുപ്പാണ് പൗരസ്ത സംഘം.അതിന്റെ തലവൻ സിറോ - മലബാർ സൗത്ത് ഈസ്റ്റ് റീജിയനിൽ എത്തുന്നത് വിശ്വാസികൾ വളരെ പ്രധാന്യത്തോടെയാണ് നോക്കി കാണുന്നത്.ഇതിന്റെ പ്രവർത്തനങ്ങൾ വിവിധ കമ്മിറ്റികളുടെ മേൽ നേട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.   



Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.