Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഈ മാസം 21 മുതൽ‌

ravi

മെൽബൺ∙ പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഈ മാസം 21-ന്  ആരംഭിക്കും. മെൽബൺ, സിഡ്‌നി, ബ്രിസ്ബേൻ, അഡലൈഡ് ,പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

ശാസ്ത്രബോധത്തിൽ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്‌ക്കെതിരെ നിശിത വിമർശനവുമായി പ്രഭാഷണങ്ങളും പ്രസന്റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം രവിചന്ദ്രൻമാഷിനെ പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു, ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട  വിശ്വാസങ്ങൾക്കും വിഭാഗീയ ചിന്തകൾക്കും എതിരെ സരസമായ പ്രഭാഷണങ്ങളും  അവതരണങ്ങളുമാണ്  ഇദ്ദേഹത്തെ കേരളത്തിന് അകത്തും പുറത്തുമുള്ള സ്വതന്ത്രചിന്തകർക്ക് പൊതു സ്വീകാര്യനായി  മാറ്റിയത്.

ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള ഇത്തവണത്തെ മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചത് പ്രൊഫ.സി. രവിചന്ദ്രനായിരുന്നു. "ഭൂമിയിലെ മഹത്തായ ദ്രശ്യവിസ്മയം","ബുദ്ധനെ എറിഞ്ഞ കല്ല്","മസ്തിഷ്കം കഥ പറയുന്നു ", "വാസ്തുലഹരി" തുടങ്ങി കാലത്തോട് സംവദിക്കുന്ന 13 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ജൈവകൃഷിയുടെ കാണാപ്പുറങ്ങൾ പ്രതിപാദിക്കുന്ന "കാർട്ടറുടെ കഴുകൻ " ആണ്  പുതുതായി പുറത്തിറങ്ങാൻ പോകുന്ന പുസ്തകം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ  ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ്.സി.രവിചന്ദ്രൻ. കൂടുതൽ വിവരങ്ങൾ എസ്സൻസ് മെൽബണിന്റെ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്. https://www.facebook.com/groups/253451001783143/

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.