Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയൻ ഡ്രീംസ്‌ ഏപ്രിൽ 29 ന് ബ്രിസ്ബേനിൽ, പ്രവാസി മലയാളികളെ കാത്തു വിസ്മയ കാഴ്ചകൾ

design-4-5

ബ്രിസ്‌ബേൻ∙ ഓസ്‌ട്രേലിയൻ മലയാളികൾ ഇന്നു വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും താര ബാഹുല്യമുള്ള  മെഗാഷോ 'ഓസ്‌ട്രേലിയൻ ഡ്രീംസ്' ബ്രിസ്‌ബേനിൽ അരങ്ങേറാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ മായാ പ്രപഞ്ചം. നാട്യ വേദികളിൽ നടന വിസ്മയം തീർക്കുന്ന വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരോടൊപ്പം സിരകളിൽ അഗ്നി പടർത്തുന്ന ബോളിവുഡ് നൃത്ത ചുവടുകളുമായി ഷംന കാസിമും ശ്രുതിലക്ഷ്മിയും രജത് മേനോനും  വേദിയിലെത്തുമ്പോൾ ഓസ്‌ട്രേലിയൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ചു പ്രമുഖ നർത്തകരെ ഒരേ വേദിയിലെത്തിക്കുകയാണ് മാജിക് മൂൺ ഇവന്റസും മലയാളം ഓസ്ട്രേലിയ ഇവന്റസും.

ഇവരോടൊപ്പം പാട്ടിന്റെ പാലാഴി തീർക്കുന്ന ശബ്ദമാധുര്യവുമായി സുപ്രസിദ്ധ പിന്നണി ഗായകൻ അഫ്സൽ , ജോമോന്റെ സുവിശേഷങ്ങളിലെ  നോക്കി നോക്കി നോക്കി നിന്നു. കാത്തു കാത്തു കാത്തു നിന്നു എന്ന പാട്ടു  പാടി മലയാളികളുടെ ഹരമായി  മാറിയ ഗായിക മെറിൻ ഗ്രിഗറി, പറയുന്ന പാട്ട് സ്പോട്ടില്‍ വായിച്ചു വയലിനിൽ സംഗീത വിസ്മയം സൃഷ്ടിക്കുന്ന  വിവേകാനന്ദൻ , പുല്ലാങ്കുഴലിന്റെ സ്വരഭംഗിയിൽ നിഖിൽ, വാദ്യമേളങ്ങളിൽ മായിക പ്രപഞ്ചം തീർക്കാൻ താനൂജിന്റെ നേതൃത്വത്തിൽ ഒരു പിടി അതുല്യ കലാകാരന്മാർ. എല്ലാം ഒത്തുചേരുമ്പോൾ പ്രേക്ഷകരെ ഇളക്കി മറിക്കാനും, ആസ്വാദനത്തിന്റെ അപൂർവ്വ തലങ്ങളിലേക്ക് ഉയർത്താനും പറ്റിയ ഉജ്ജ്വല കലാ പരിപാടികളുടെ അപൂർവ്വ നിമിഷങ്ങൾ കൂടിയാണ് 'ഓസ്‌ട്രേലിയൻ ഡ്രീംസ്.

design-6-7

ചിരിയുടെ നിലയമിട്ടുകള്‍ പൊട്ടിക്കുന്ന മലയാളികളുടെ പ്രിയ ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് , ടെലിവിഷന്‍ സ്ക്രീനിലെ മിന്നുന്ന കോമഡി താരം ഉല്ലാസ് പന്തളം, സ്റ്റേജ് ഷോകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന സിറാജ് പയ്യോളി എന്നിവർ കാണികളെ കയ്യിലെടുക്കുമ്പോൾ ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ ബ്രിസ്ബേനിലെ പ്രേക്ഷകരെ കാത്തിരിക്കുന്നു. എല്ലാ കലാകാരന്മാരുടേയും വിസാ സംബന്ധമായ പേപ്പർ വർക്കുകൾ പൂർത്തിയായതായി സമാൻവേസ്‌ ഇവന്റ്സ്  പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ അറിയിച്ചു.

ഇനിയും ഷോയുടെ ടിക്കറ്റ് ആവശ്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുകയോ www.magicmoon.com.au എന്ന വെബ്‌സൈറ്റിൽ നിന്നും നേരിട്ട് എടുക്കുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു.

ഷോയിൽ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഏപ്രിൽ 25 ചൊവ്വാഴ്ച ടിക്കറ്റുകൾ ഇമെയിൽ ചെയ്യുന്നതാണ്. ചൊവ്വാഴ്ചക്കു ശേഷവും ടിക്കറ്റുകൾ ഈ മെയിലിൽ  ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. പരിപാടിക്കുവരുന്നവർ ടിക്കറ്റിന്റെ പേപ്പർ കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ കൈയ്യിൽ കരുതേണ്ടതാണ്.  ബ്രിസ്‌ബേൻ ഷോയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവരുടെ സൗകര്യാർത്ഥം ഗെയിറ്റുകൾ 5 മണിക്കുതന്നെ തുറന്നുകൊടുക്കുന്നതാണ്. പരിപാടി 6 മണിക്ക് തന്നെ തുടങ്ങുന്നതാണ്.

design-1

ഇതുവരെ ടിക്കറ്റ് വാങ്ങാത്തവർക്കു അന്നേ ദിവസം  ടിക്കറ്റ് വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് കൗണ്ടറുകൾ നാലു മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. ആസ്‌ട്രേലിയായിലെ ഏറ്റവും വലിയ ഈ മെഗാഷോയിൽ പങ്കെടുക്കുവാൻ എത്തുന്നവരുടെ ആവശ്യാർത്ഥം ഓഡിറ്റോറിയത്തിന് വെളിയിൽ  ഒരു ലഘുഭക്ഷണശാല പരിപാടിയുടെ ആദ്യന്തം പ്രവർത്തിക്കുന്നതാണ്. ലഘുഭക്ഷണത്തിന്റെയും ബിരിയാണിയുടെയും കൂപ്പണുകൾ കൗണ്ടറിൽ നിന്നും അഞ്ചു മണി മുതൽ  വാങ്ങാവുന്നതാണ്.

22 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ മെഗാഷോയിലൂടെ അവരെ നേരിൽ കാണുവാനും അവർ നിങ്ങൾക്കായി കാത്ത് വച്ചിട്ടുള്ള പ്രകടനം ആസ്വദിക്കാനും ഉള്ള അപൂർവ്വ അവസരമാണ് ബ്രിസ്‌ബേനിലുള്ള മലയാളികളെ കാത്തിരിക്കുന്നത്.  ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ബ്രിസ്ബേനിലെ ഏറ്റവും നല്ല ഓഡിറ്റോറിയത്തില്‍ വച്ച് (ഓഡിറ്റോറിയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് http://erpac.slc.qld.edu.au/venues/  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക) നടത്തപ്പെടുന്ന ഷോയ്ക്ക് അസാധാരണമായ സഹകരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഈ പരിപാടിയുടെ സ്പോണ്‍സേഴ്സ് വിന്‍സ് (നാബ് ബാങ്ക്, ഓസ്ട്രേലിയ), ഷാജു (ഫ്ലെക്സി ഫൈനാന്‍സ്), സച്ചിന്‍ (ഫൈവ്സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ്), ജയിംസ് (വി ഫോര്‍ ഇംപോര്‍ട്ട്‌സ്), സച്ചാന്‍ (പാരഡൈസ് ബില്‍ഡേഴ്സ് & ഡിലൈറ്റ്സ് ഓഫ് പാരഡൈസ്), വികാസ് (ഫൈനാന്‍സ് പോയിന്റ്), ടോം (ടോംസ് മാത്ത്സ് അക്കാദമി) , രാജന്‍ (സോളാര്‍ മൈനര്‍), ഷിബു (എല്‍ഡറാഡോ ഹോംലോണ്‍സ്), ഷീന്‍ (ബെസ്റ്റ് എയര്‍ ഡീല്‍സ്), പീറ്റര്‍ (ദി ഗാലി റെസ്റ്റോറന്റ്) എന്നിവരാണ്.

പരിപാടിയുടെ വിജയത്തിനായി ബ്രിസ്‌ബേനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എല്ലാവരുടെയും സഹകരണം തേടുന്നു.
ബ്രിസ്‌ബേൻ ഷോയുടെ  വിവരങ്ങൾ താഴെ കൊടുക്കുന്നു: DATE: 29th April 2017
TIME: 6:00 pm (Gate opens at 5:00 pm, Ticket Sales Counter Opens at 4:00 pm)
VENUE: ERPAC (Edmund Rice Performing Arts Centre), 82 Stephen’s Road, South Brisbane
TICKETS AVAIALBALE ONLINE @ www.magicmoon.com.au

കാർ പാർക്കിങ്
പരിപാടിക്കെത്തുന്നവരുടെ  വാഹനങ്ങൾ സ്കൂൾ കാർ പാർക്കിലും സമീപത്തുള്ള റോഡുകളിലും ഫ്രീ ആയി  പാർക് ചെയ്യാവുന്നതാണ്. Mater ഹോസ്പിറ്റലിന്റെ Hancock Street ലുള്ള കാർ പാർക് ഉപയോഗിക്കുന്നവർ  നാലാം നിലയിൽ പാർക്ക് ചെയ്യേണ്ടതാണ് (ഷോയ്ക്ക് വരുന്നവർക്ക് 15 രൂപയാണ് കാർ പാർക്കിങ് ഫീസ്. കുറഞ്ഞ നിരക്ക് കിട്ടുവാൻ സംഘടകരുമായി ബന്ധപ്പെട്ടു വൗച്ചർ വാങ്ങേണ്ടതാണ്).നാലാം നിലയും ഓഡിറ്റോറിയവും തമ്മിൽ ഒരു ഫുട്പാത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.