Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചെമ്പൻ വിനോദ് ഓസ്ട്രേലിയയിൽ, ചെമ്പക സന്ധ്യ ഏപ്രിൽ 22 ന്

chembaka

മെല്‍ബണ്‍∙ അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആല്‍ഫാ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ചെമ്പക സന്ധ്യ' യില്‍ പങ്കെടുക്കാനായി നടനും തിരക്കഥാകൃത്തുമായ ചെമ്പന്‍ വിനോദ് ഓസ്‌ട്രേലിയയില്‍ എത്തി. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗ്രീന്‍സ്ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ ആഘോഷരാവിന് തിരശ്ശീല ഉയരും.

മെല്‍ബണിലെ പ്രശസ്ത ഡാന്‍സ് ടീമായ എന്‍.ബി. ഗ്രൂപ്പിന്റെ ബോളിവുഡ് ഡാന്‍സ്, ലൈവ് സംഗീതത്തിന്റെ അകമ്പടിയോടെ ഗാനമേള, മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളം, കേസി കിഡ്‌സിന്റെ സംഘനൃത്തം, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളാണ് മൂന്നു മണിക്കൂറോളം നീളുന്ന കലാവിരുന്നില്‍ ഒരുക്കിയിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്കും ചെമ്പക സന്ധ്യയുടെ ടിക്കറ്റിനുമായി ഭാരവാഹികളുമായി ബന്ധപ്പെടുക: മാര്‍ട്ടിന്‍ ഉറുമീസ്(0470 463 081), ഷിജു വര്‍ഗ്ഗീസ്(0402 753 913) സോജി ആന്റണി (0422 435 378), ജോബി പഞ്ഞിക്കാരന്‍ (0430 489 071). വിലാസം: സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാള്‍, 212 ഡൈമണ്ട് ക്രീക്ക് റോഡ്, ഗ്രീന്‍സ്ബറോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.