Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രാവൽ ആന്റ് ടൂറിസം രംഗത്ത് പുതിയ ചുവടുമായ് ബിയോണ്ട് വെക്കേഷൻസ്

beyond-travel

മെൽബൺ ∙ ട്രാവൽ ടൂറിസം രംഗത്ത് പുതിയ കാൽവയ്പ്പുമായി മെൽബൺ കേന്ദ്രമായി ബിയോണ്ട് വെക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു. എയർ ലൈനുകളുടെയും ട്രാവൽ കമ്പനികളുടെയും സാങ്കേതിക ഉപദേശകനായി പത്ത് വർഷം പ്രവർത്തിച്ചു പരിചയമുള്ള പ്രസാദ് ഫിലിപ്പാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ബിയോണ്ട് വെക്കേഷന്റെ ഔപചാരികമായ ലോഞ്ചിംഗ് ഷാഡോ മിനിസ്റ്റർ ബ്രാഡ് ബാറ്റിൻ MP നിർവഹിച്ചു.

ലോഗോ പ്രകാശനം സാം ജോസഫ് നിർവഹിച്ചു. കേസ്സി കൗൺസിലിലെ കൗൺസിലർ അമാൻഡാ സ്റ്റേഫ്ൾഡൺ അവതാരികയായി. ചടങ്ങിൽ സെന്റ്.മേരീസ് യാക്കോബായ പള്ളി വികാരി റവ ഫാ.ജേക്കബ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. റോട്ടറിക്ലബ്ബ് പ്രസിഡന്റ് കെ വിൻ വാലിഷ് എന്നിവരും വിവിധ ഇന്ത്യൻ സംഘടനാ സാംസ്കാരീക പ്രവർത്തകരും ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്തു. ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു.

ഓസ്ട്രേലിയായിലെ ടൂറിസം പ്രദേശങ്ങളെ കൂടാതെ ന്യൂസിലാൻഡ്, ഫിജി, ബാലി, തായ്‌ലൻഡ്,വിയറ്റ് നാം, ശ്രീലങ്ക, സിങ്കപ്പൂർ, ഇന്ത്യ, മാൽഡീവ്സ്, സീഷെൽസ്, മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ്, തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ ഹോളി ഡേ പാക്കേജുകളാണു ബിയോണ്ട് വെക്കേഷൻ അവതരിപ്പിക്കുന്നത്. കേരളത്തിലേയ്ക്കും ഇന്ത്യയുടെ മറ്റ് പ്രധാന പട്ടണങ്ങളിലേയ്ക്കും പ്രത്യേകം ഹോളിഡ, ആയുർവേദ, റിസോർട്ട് പാക്കേജുകളുമുണ്ട്. കമ്പനിയുടെ വാർഷിക വരുമാന ലാഭത്തിന്റെ ഒരു വിഹിതം സാമൂഹ്യപ്രവർത്തനത്തിനായി ചിലവഴിക്കും. കൂടുതൽ വിവരങ്ങൾക്ക്– 0431742 201, 03 - 87652380.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.