Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മ്യൂസിക് നൈറ്റും ചർച്ച് ആനിവേഴ്സറിയും

music-night

വാഗവാഗ∙ ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകനായ സിറില്‍ നൊറോണയുടെ നേതൃത്വത്തില്‍ മ്യൂസിക് നൈറ്റ്‌ നടക്കും. മേയ് 27 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ, ഗ്ലെന്‍ഫീല്‍ഡിലെ യുണൈറ്റിങ് ചര്‍ച്ച് ഹാളില്‍ (10 റ്റാന്‍ഡാ പ്ലെയ്സ്, അല്‍ഡി സ്റ്റോറിന് സമീപം, ഗ്ലെന്‍ഫീല്‍ഡ്, വാഗ വാഗ) നടക്കുന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ സുനില്‍ സഖറിയ മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍ ഏലിയാസ് ജോണ്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും.

pastors

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് പാട്ടുകള്‍, ഉള്‍ക്കൊള്ളിച്ചു ക്രമീകരിച്ചിരിക്കുന്ന മ്യൂസിക് നൈറ്റില്‍ ബ്രദര്‍ പ്രീജി പൗലോസ്‌ ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ഏലിയാസ് ജോണ്‍, ബ്രദര്‍ ബിന്നി മാത്യു, ബ്രദര്‍ സനു കുര്യന്‍, ബ്രദര്‍ ലിബു വര്‍ഗീസ്, ബ്രദര്‍ ജോര്‍ജ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണ്‍ - 0423804644,ബിന്നി മാത്യു – 0420640472
          
          

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.