Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘നിരാസ മയൻ’ അഡലൈഡിൽ

nirasamayan

അഡലെയ്ഡ്∙ കേളി അഡലെയ്ഡിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന നാടകക്കളരിയിൽ നിന്നും പരിശീലനം നേടിയ കലാകാരൻമാർ അരങ്ങേറ്റം കുറിക്കുന്ന നിരാസ മയൻ എന്ന നാടകം മേയ് 20 നു വൈകിട്ട് 5.30നു അഡലൈഡിൽ സ്റ്റാർ തീയേറ്റേഴ്സിൽ നടക്കുന്നു.
വിശ്വ വിഖ്യാത ചിത്രകാരൻ ലിയാനാർഡോ ഡാവിഞ്ചിയുടെ തിരുവത്താഴം എന്ന ചിത്രത്തെയും വർഷങ്ങൾക്കു മുൻപ് ഉത്തരകേരളത്തിൽ നടന്ന പ്രമാദമായ ഒരു സംഭവത്തെയും ഇഴചേർത്തു രൂപം കൊടുത്തതാണ് ഇതിലെ പ്രമേയം.

തിയേറ്റർ ആർട്സിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച  ഡോ. സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ നാടകം അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ  അരങ്ങിലെത്തുകയാണ്. ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളികൾക്കിടയിൽ നടന്ന ആദ്യത്തെ തിയേറ്റർ വർക്ക്ഷോപ്പ് ആയിരുന്നു ഇത്. ഈ നാടക കളരി ഒരു വേറിട്ട  അനുഭവമായിരുന്നു എന്നു കലാകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. അഡലൈഡിൽ മലയാളികൾക്കായി കേളി അവതരിപ്പിക്കുന്ന ഒരു വ്യത്യസ്ത അനുഭവമായിരിക്കും ഈ നാടകവിരുന്ന്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. അനീഷ് .0450104144  ലീൻസ്.0426262174 . 0061431257797,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.