Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്‌ട്രേലിയന്‍ യുവതിയെ യുഎസ് വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധിച്ചു ജയിലിലടച്ചു

aus-lady മോളി ഹില്‍

മെല്‍ബണ്‍ ∙ അവധിക്കാലം ആസ്വദിക്കാന്‍ അമേരിക്കയിലേക്കു പറന്ന ഓസ്‌ട്രേലിയന്‍ യുവതിയെ ഹൊണൊലുലു വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നഗ്നയാക്കി പരിശോധന നടത്തിയതായി പരാതി. ഇതിനു പുറമേ അവരെ ഒരു ദിവസം ജയിലില്‍ അടയയ്ക്കുകയും ചെയ്തു. മോളി ഹില്‍ എന്ന ഇരുപത്തിയാറുകാരിക്കാണ് ഹൊണൊലുലു വിമാനത്താവളത്തില്‍ ദുരനുഭവം ഉണ്ടായത്. കാമുകനായ റോസ് മൈഡിലിനൊപ്പം ഹവായിയിലേക്ക് പോകുമ്പോഴാണ് സംഭവം. 

'ജോലി സ്ഥലത്തെ അവസാന ദിനം' എന്നു മോളി ഡയറിയില്‍ കുറിച്ചിരുന്നതു കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞുനിര്‍ത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനാണു മോളിയുടെ പദ്ധതിയെന്നു കരുതിയാണ് ഉദ്യോഗസ്ഥര്‍ ആറു മണിക്കൂറോളം അവരെ ചോദ്യം ചെയ്തത്.

അതിനിടെ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒരു രാത്രി മോളിയെ മയക്കുമരുന്നു കേസിലെ പ്രതിക്കൊപ്പം ജയിലില്‍ അടയ്ക്കുകയും ചെയ്തു. മോളിയുടെ ജന്മദിനത്തിനു തൊട്ടുതലേന്നായിരുന്നു സംഭവം. തുടര്‍ന്നു മോളിയോട് സിഡ്‌നിയിലേക്കു ടിക്കറ്റ് എടുത്തു മടങ്ങാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ചു പരാതി നല്‍കുമെന്നു മോളി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.