Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് ക്യാബി ഓഫ് ദി ഇയർ നോമിനേഷൻ

മക്കായി∙ മക്കായിയിൽ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്റെയും മക്കായി സിറ്റി കൗൺസിലിന്റെയും മാൻ ഓഫ് ദി ഇയർ നോമാനേഷനുകൾക്കായി  തിരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിററ്സൺഡേ മാക്സി ടാക്സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശി അനീഷ് വർഗീസിനാണ് ഈ അംഗീകാരം.  കഴിഞ്ഞ ഒൻപതു വർഷമായി ഓസ്ടേലിയായിലാണ് അനീഷിന്റെ താമസം.

കഴിഞ്ഞ ദിവസം അനീഷ് ഓടിക്കുന്ന ടാക്സിയിൽ ബേക്കേഴ്സ് ഗീക്ക് ടവേനിൽ നിന്നും സ്വദേശികളായ രണ്ടുപേർ കയറി. തുടക്കം മുതലേ അവർ തമ്മിൽ തർക്കം തുടർന്നു. മുൻവശത്തിരുന്ന യാത്രക്കാരനെ പിൻ സീറ്റിൽ നിന്നും കത്തിക്ക് കുത്തി. പെട്ടെന്ന് വണ്ടി നിർത്തിയ അനീഷ് കുത്തിയ ആൾ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങ്ങി സുരക്ഷിതമായി നിർത്തി ചികിൽസ നൽകുകയും പൊലീസിനെയും ആംബുലൻസിനെയും വിളിക്കുകയായിരുന്നു.

പ്രധാന ഞരമ്പ് മുറിഞ്ഞ് ആഴത്തിൽ മുറിവുപറ്റിയ സ്വദേശിക്ക് പ്രാഥമികശുശ്രൂഷ നൽകിതുകൊണ്ടാണ് രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അനീഷിനെ അനുമോദിക്കുകയും ടാക്സി ഓഫീസിൽ വിളിച്ച് ക്യാബി ഓഫ് ദി ഇയറായി അനീഷിനെ തിരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു. തുടർന്ന് മക്കായി സിറ്റി കൗൺസിലിൽ നിന്നും മാൻ ഓഫ് ദി ഇയറായി നോമാനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.