Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബണിൽ ജയറാം ഷോ 2017 ന്റ ഒരുക്കങ്ങൾ പൂർത്തിയായി

 എബി പൊയ്ക്കാട്ടില്‍
jayaram-show

മെൽബൺ∙ മെൽബൺ ഇവന്റസും നന്മ ഇന്റർനാഷണലും സംയുക്തമായി നടത്തുന്ന ജയറാം ഷോ 2017 ജൂൺ 11ന് മെൽബണിൽ അരങ്ങേറും.

മലയാള സിനിമാ, മിമിക്രി രംഗത്തെ പ്രഗൽഭരും പ്രശസ്തരുമായ താരങ്ങളെ അണിനിരത്തി പത്മശ്രീ ജയറാം നയിക്കുന്ന നാട്യകലാഗാനഹാസ്യ വിരുന്ന്. തെന്നിന്ത്യൻ താര സുന്ദരി പ്രിയാമണി, കോമഡിയുടെ മുടി ചൂടാമന്നൻ രമേഷ് പിഷാരടി, കൈവിരലുകൾ കൊണ്ട് മാസ്മരികസംഗീതം തീർക്കുന്ന അതുല്ല്യ പ്രതിഭ സ്റ്റീഫൻ ദേവസ്യ, സ്വരമധുരമായ ശൈലികൾ കൊണ്ട് സംഗീതസദ്യകാഴ്ച വയ്ക്കുന്ന ജോത്സന, പ്രദീപ് ബാബു, ആര്യ (ബഡായി ബംഗ്ലാവ്) വിനോദ് കോവൂർ അബ്ബാസ്, കോട്ടയം ജോഷി, അഖിൽ ബാബു തുടങ്ങി 20-ൽപ്പരം കലാപ്രതിഭകൾ പങ്കെടുക്കും.

മെഗാഷോ ജൂൺ 11 ന് വൈകിട്ട് 6:30 PM ന് - മൊണാഷ് യൂണിവേഴ്സിറ്റി കാമ്പസ്, റോബർട്ട് ബ്ലാക്ക് വുഡ് ഹാൾ, ക്ലേയ്റ്റൺ, അന്വഷണങ്ങൾക്ക് :-0411221382, 04139 108 24,0401865790,0401426932

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.