Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടന്‍ ആക്രമണത്തിലെ ഇരകള്‍ക്കായുള്ള മൗനാചരണത്തില്‍ പങ്കെടുക്കാതെ സൗദി ഫുട്‌ബോള്‍ ടീം

saudi-team

മെല്‍ബണ്‍∙ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ലൈനപ്പായി ഒരു നിമിഷം മൗനം ആചരിക്കണമെന്ന ആവശ്യം സൗദി ദേശീയ ടീം തള്ളിയതു വിവാദമാകുന്നു.

അഡലൈഡില്‍ നടന്ന മത്സരത്തിനു മുമ്പ് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീം വരിയായി നിന്ന് ഒരു മിനിട്ട് മൗനം ആചരിച്ചെങ്കിലും സൗദി ടീം തയാറായില്ല. തങ്ങളുടെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സൗദി ടീം വിട്ടു നിന്നത്. സൈഡ് ബെഞ്ചില്‍ ഉണ്ടായിരുന്ന ടീമംഗങ്ങള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും തയാറായില്ല. 

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും സൗദി ടീമിന്റെയും അനുവാദത്തോടെയാണ് മൗനാചരണം നടത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. തങ്ങളുടെ സംസ്‌കാരത്തിനു വിരുദ്ധമായതിനാല്‍ മൗനാചരണത്തില്‍ പങ്കെടുക്കില്ലെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ 2016-ല്‍ വിമാനാപകടത്തില്‍ മരിച്ച ബ്രസീല്‍ ടീമംഗങ്ങള്‍ക്കു വേണ്ടി നടത്തിയ മൗനാചരണത്തില്‍ സൗദി പ്രാദേശിക ക്ലബ് പങ്കെടുത്തിരുന്നു. 2015-ല്‍ സൗദി രാജാവ് അന്തരിച്ചപ്പോഴും സൗദിയില്‍ മൗനാചരണം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.