Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടനില്‍ കൊല്ലപ്പെട്ടവരോട് കളിക്കാരുടെ അനാദരവ്; സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു

saudi-team

അഡലൈഡ്∙ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മത്സരത്തിനു മുമ്പു നടത്തിയ മൗനാചരണത്തില്‍ സൗദി ദേശീയ ടീമംഗങ്ങള്‍ പങ്കെടുക്കാതിരുന്നതില്‍ സൗദി സോക്കര്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു.

ആക്രമണത്തിന് ഇരയായവരോട് ഏതെങ്കിലും തരത്തില്‍ അനാദരവ് പ്രകടിപ്പിക്കണമെന്നു കളിക്കാര്‍ കരുതിയിരുന്നില്ല. എല്ലാത്തരം ഭീകരാക്രമണങ്ങളെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അപലപിക്കുന്ന. ഇരകളുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും ഫെഡറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

അഡലൈഡിലെ സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ-സൗദി ലോകകപ്പ് യോഗത്യാ മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഒരു നിമിഷം മൗനം ആചരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളുടെ സംസ്‌കാരത്തിനു ചേരുന്നതല്ല അതെന്നു ചൂണ്ടിക്കാട്ടി സൗദി കളിക്കാര്‍ വിട്ടുനിന്നു.

ഒരു കളിക്കാരന്‍ മാത്രം മൗനം ആചരിച്ചു. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ലൈനപ്പ് ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍നിന്നു കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ വിഷയത്തില്‍ സൗദിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.