Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന പുരസ്‌കാരം ഓസ്‌ട്രേലിയന്‍ മലയാളിക്കും

birthday-honour

മെല്‍ബണ്‍∙ ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയിലെ മലയാളിയായ ഡോ. ഉണ്ണികൃഷ്ണന്‍ വേലായുധന്‍ പിള്ളയും.

ക്യൂന്‍സ് ലാന്‍ഡിലെ മലയാളി സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മെഡല്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ഓസ്‌ട്രേലിയ അവാര്‍ഡിനാണ് ഡോ. ഉണ്ണികൃഷ്ണന്‍ വേലായുധന്‍ പിള്ള അര്‍ഹനായിരിക്കുന്നത്. ക്യൂന്‍സ് ലാന്‍ഡില്‍നിന്നുള്ള ഇന്ത്യന്‍ വംശജനായ പ്രഫ. രാജീവ് ഖന്നയും വൈദ്യശാസ്ത്രമേഖലയിലെ സംഭാവനകള്‍ക്കുള്ള അവര്‍ഡിന് അര്‍ഹനായിട്ടുണ്ട്. 

ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായ ഡോ. ഉണ്ണികൃഷ്ണന്‍ വേലായുധന്‍ പിള്ളയ്ക്കു ഭാരത് ഗൗരവ് അവാര്‍ഡ്, മേയറുടെ ഓസ്‌ട്രേലിയ ഡേ അവാര്‍ഡ് തുടങ്ങി പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.