Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്നാനായ മക്കളുടെ വല്യ പിതാവിന് സെന്റ് മേരിസ് ക്നാനായ മിഷൻ മെൽബന്റെ ആദരാജ്ഞലികൾ

archbishop-kunnacherry

മെൽബൺ ∙ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ വേർപാടിൽ ലോകമെമ്പാടുമുള്ള ക്നാനായ മക്കൾക്കൊപ്പം മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന്റെ ആദരാജ്ഞലികൾ.  മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ  കുരിയൻ ചാക്കോ, ജിജോ മാറികവീട്ടിൽ മെൽബൺ ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

പിതാവിന്റെ ആത്മശാന്തിക്കായി 16-മു വൈകുന്നേരം ഏഴു മണിക്ക് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് മെൽബൺ സിറോമലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ കാർമ്മികത്വത്തിൽ  വിശുദ്ധ കുർബ്ബാനയും മറ്റു ശ്രുശ്രുഷകളും നടത്തും. 

തെക്കും ഭാഗർക്കു മാത്രമായി 1911 ൽ വിശുദ്ധ പത്താം പിയുസിനാൽ സ്ഥാപിതമായ കോട്ടയം രൂപതയുടെ മെത്രാനായി 1974 ൽ അവരോധിക്കപ്പെട്ട അദ്ദേഹം 2005 ൽ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനാകുകയും ചെയ്തു. നീണ്ട നാലു പതിറ്റാണ്ടുകളായി രൂപതയുടെയും ക്നാനായ സമുദായത്തിന്റെയും അതിലുപരിയായി സിറോമലബാർ സഭയുടെയും അദ്ഭുതകരമായ വളർച്ചക്ക് നെടുംതൂണായി നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വേർപാട് കോട്ടയം അതിരൂപതക്കും ക്നാനായ സമുദായത്തിനും സിറോമലബാർ സഭക്കും തീരാനഷ്ടമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.