Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്നാനായ മക്കളുടെ വലിയ ഇടയന് കണ്ണീരിൽ കുതിർന്ന അശ്രുപൂജ

 റെജി പാറയ്ക്കൻ
Mar Kuriakose Kunnacherry

മെൽബൺ∙ കോട്ടയം  അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് ഓസ്ട്രേലിയൻ ക്നാനായ മക്കളുടെ കണ്ണീരിൽ കുതിർന്ന അശ്രുപൂജ.

കോട്ടയം അതിരൂപതയുടെ  ആത്മീയ, വിദ്യാഭ്യാസ, സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമായ പങ്ക് വഹിച്ച മാർ കുര്യാക്കോസ് കുന്നശ്ശേരി ചരിത്ര താളുകളിൽ സൂര്യപ്രഭയോടെ നിലനിൽക്കുമെന്ന് ക്നാനായ മക്കൾ വിശ്വസിക്കുന്നു. കാലം ചെയ്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ദേഹ വിയോഗത്തിൽ ഓസ്ട്രേലിയായിലെ വിവിധ മേഖലകളിൽ നിന്നും അനുശോചന  പ്രവാഹം ആണ്. പിതാവിന്റെ നിര്യാണത്തിൽ സിറോ മലബാർ സഭയുടെ മെൽബൺ രൂപതാ മെത്രാൻ മാർ ബോസ്ക്കോ പുത്തൂർ അനുശോചനം രേഖപ്പെടുത്തി. മെൽബൺ രൂപതയുടെ  വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അനുശോചനം അറിയിച്ചു.

ഓഷ്യാന ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ മുൻ ഭാരവാഹികളായ സജിമോൻ വരകുകാല, സൈമൺ വേലുപറമ്പിൽ, സജിമോൻ ജോസ് വയലുങ്കൽ, ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് ജോബിൻ പൂഴിക്കുന്നേൽ, മുൻ ഭാരവാഹികളായ ബിജി മോൻ തോമസ്, സുനു ഒറവക്കുഴി സെന്റ് മേരീസ് ക്നാനായ കത്തോലിക് മിഷന്റെ മുൻ ട്രസ്റ്റി സ്റ്റീഫൻ ഓക്കാട്ട്, മുൻ യുകെ കെസിഎ ഭാരവാഹികളായ ഐൻസ്റ്റിൻ, വാലായിൽ (പെർത്ത്) റെജി പാറയ്ക്കൻ(മെൽബൺ) ജസ്റ്റിൻ ജോസ് (ബ്രിസ്ബെയിൻ) എന്നിവരും ഗ്ലോബൽ മലയാളി കൗൺസിലിന്റെ വൈസ് പ്രസിഡന്റ് ഷാജൻ ജോർജ് ക്നാനായ സമുദായാഗംവും മെൽബണിൽ സേവനം ചെയ്യുന്ന ഫാ. ജെയിംസ് അരീച്ചിറ എന്നിവരും മാർ കുന്നശ്ശേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു. 

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ്  കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കുന്ന മാർ കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ ഓസ്ട്രേലിയായിലെ ക്നാനായ സമുദായത്തെ പ്രതിനിധീകരിച്ച്  ക്നാനായ കാത്തലിക് മിഷന്റെ മുൻ പാസ്റ്ററൽ കൗൺസിൽ അംഗം ബ്രദർ ജിജിമോൻ കുഴിവേലി, ഫിലിപ്പ് കമ്പക്കാലുങ്കൽ തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.