Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോഷി സെബാസ്റ്റ്യൻ മെൽബണിൽ നിര്യാതനായി

joshy-sebastian ജോഷി സെബാസ്റ്റ്യൻ

മെൽബൺ ∙ മെൽബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യൻ (45) ഇന്നലെ വൈകീട്ട് വീട്ടിൽ നിര്യാതനായി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ സെബാസ്റ്റ്യന്റെ മകനാണ്. കഴിഞ്ഞ രണ്ടു വർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് മെൽബണിൽ നടത്തും.

സീറോമലബാർ സഭയുടെ ബോക്സ് ഹിൽ വാർഡിലെ സജീവപ്രവർത്തകനും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മഞ്ജു സെബാസ്റ്റ്യൻ കാസർഗോഡ് ബ്ളാൽ ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ:  ക്രിസ്‌റ്റോ, ആഷ്‌ലി, ജെറാൾഡ്. അയർലണ്ടിൽ നിന്നു രണ്ട് വർഷം മുൻപാണ് ജോഷിയും കുടുംബവും മെൽബണിൽ എത്തിയത്. ജോഷിക്ക് ആദരാ‍ഞ്ജലികൾ അർപ്പിക്കാൻ സുഹൃത്തുക്കളും നാട്ടുകാരുമായി ധാരാളം ആളുകൾ എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.