Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുന്നശേരിപ്പിതാവിന് സൗത്ത് ഓസ്‌ട്രേലിയയിലെ ക്നാനായമക്കളുടെ ആദരാഞ്ജലി

Bishop-kunnassery

മെൽബൺ∙ ക്നാനായ സമുദായത്തിന്റെ കെട്ടുറപ്പിനും ആദ്ധ്യാത്മികവും സാമ്പത്തികവുമായ വളർച്ചക്കും വളരെയധികം സംഭാവനകൾ നൽകിയ വലിയ ഇടയന്റെ വേർപാടിൽ ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയ അനുശോചനം അറിയിച്ചു. കാലത്തിനൊപ്പം മുന്നേറുന്നതോടൊപ്പം  സാമുദായിക ഐക്യവും പാരമ്പര്യവും മുറുകെപ്പിടിക്കുവാൻ വലിയപിതാവിന്റെ ജീവിത മാതൃക ക്നാനായ മക്കൾ പിന്തുടരണമെന്ന് പ്രസിഡന്റ് ജോബി ഫിലിപ്പ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

വിശ്വാസ ജീവിതത്തിന് പ്രാധാന്യം  കൊടുത്തുകൊണ്ട്  ക്നാനായ സമുദായത്തിന്റെ സാമ്പത്തികവും ധൈഷണികവുമായ വളർച്ചയിൽ പിതാവിനുണ്ടായിരുന്ന കാഴ്ചപ്പാടുകളാണ് സമുദായത്തിന്റെ ഇന്നത്തെ വളർച്ചക്ക് കാരണമെന്ന് സെക്രട്ടറി ജിജോമോൻ പൂഴിക്കുന്നേൽ അറിയിച്ചു. ക്നാനായ മക്കൾക്ക് സമാനതകളില്ലാത്ത ഒരു കാലഘട്ടം സമ്മാനിച്ച കുന്നശ്ശേരിപ്പിതാവിൻറെ വിയോഗം ഒരു തീരാനഷ്ടമാണെന്ന് കെസിസിഒ പ്രതിനിധി  ജെയിംസ് വെളിയത്ത് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പിതാവിന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ട് സിറോ മലബാർ അഡലൈഡിന്റെ ആഭിമുഖ്യത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ ഫ്രഡെറിക് എലുവത്തിങ്കൽ കാർമികത്വം വഹിച്ചു. മുൻ പ്രസിഡന്റുമാരായ ജോസ് ചാക്കോ, സജിമോൻ വരവുകലായിൽ, റെജി ജോസഫ് എന്നിവരും അനുശോചനം അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.