Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കണിയാംപറമ്പില്‍ മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ചെയ്തു

merry മൂന്നാമത് കണിയാംപറമ്പില്‍ മേരിമാത്യു മെമ്മോറിയല്‍ പുരസ്‌കാര വിതരണത്തില്‍ നിന്ന്.

ബ്രിസ്‌ബെയ്ന്‍∙ കണിയാംപറമ്പില്‍ മേരി മാത്യുവിന്റെ നാലാമത് അനുസ്മരണത്തോട് അനുബന്ധിച്ച് മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും നടത്തി. ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ സി.ആര്‍.നെവ് ജി ഫെറിയര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മദര്‍ വിഷന്‍ ഡയറക്ടര്‍ ജോയ്.കെ.മാത്യു അധ്യക്ഷനായിരുന്നു. ആഗ്‌നസ് ജോയ് സ്വാഗതം പറഞ്ഞു.  ഭൂരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമയി നല്‍കുന്ന പദ്ധതി ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍ ഉദ്ഘാടനം ചെയ്തു.

   മദര്‍ തെരേസയെകുറിച്ചുള്ള ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്സ് ഡോക്ക്യുമെന്ററിയുടെ ഡിവിഡി റോട്ടറി ഇന്റര്‍നാഷണല്‍ ക്ലബ് പ്രസിഡന്റ് ആന്റണ്‍ മുള്ളര്‍, ടി ആന്‍ഡ് എല്‍.കാറ്റില്‍ ഫാം എം.ഡി. ടാം ലോറന്‍സിന്  നല്‍കി പ്രകാശനം ചെയ്തു. കൊല്‍ക്കത്തയില്‍ മദര്‍ തേരേസയേയും മദറിന്റെ ശുശ്രൂഷാകേന്ദ്രങ്ങളും സന്ദര്‍ശിച്ച അനുഭവങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് ജോയ്.കെ.മാത്യു എഴുതി സംവിധാനം ചെയ്തതാണ് ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്സ്.

mery കണിയാംപറമ്പില്‍ മേരി മാത്യു അനുസ്മരണം ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ സി.ആര്‍.നെവ് ജി ഫെറിയര്‍ ഉദ്ഘാടനം ചെയ്യുന്നു.



ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സന്ദേശ ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്തും ശ്രദ്ധേയമായ വേള്‍ഡ് മദര്‍ വിഷന്റെ മൂന്നാമത് മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡുകള്‍ ഗേയ് ഫ്രെയ്‌സര്‍, ജോന്‍ കോണ്‍ ഫീല്‍ഡ് , വെന്‍ഡി സിഫ്റ്റ് ,റോബിന്‍ ഷീഡി ,ഇല്‍ഡിക്കോ ജോസന്‍ എന്നിവര്‍ക്ക് ക്യൂന്‍സ്‌ലാന്റ് സീനിയര്‍ പോലീസ് ഓഫീസര്‍ ടോം ഗാര്‍ഡിനെര്‍ വിതരണം ചെയ്തു. വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

   ആസ്‌ട്രേലിയന്‍ ചലച്ചിത്ര സംവിധായകന്‍ ലൂക്ക് ഗ്രഹം, രാജ്യാന്തര ബാസ്‌ക്കറ്റ് ബോള്‍ താരം ബ്ലയര്‍ സ്മിത്,  ക്യൂന്‍സ്‌ലാന്റ് ചിഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, സംഗീതജ്ഞനും ഇന്‍ഡോര്‍ ബോള്‍ താരവും നടനുമായ ജെഫ് ഡി.ജിറ്റ് എന്നിവര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു. തെരേസ ജോയ് നന്ദി പറഞ്ഞു. ചടങ്ങില്‍ ക്യൂന്‍സ്‌ലന്റിലെ കലാ, കായിക, സാഹിത്യ, മാധ്യമ, ആത്മീയ മേഖലകളിലെ നിരവധി പേര്‍ പങ്കെടുത്തു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.