Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊച്ചിൻ കലാഭവന്റെ കലാസന്ധ്യ ഓസ്ട്രേലിയായിൽ

cochin-kalabhavan

മെൽബൺ ∙  കലാരംഗത്ത് നിരവധി പ്രശസ്തരെ വാർത്തെടുത്ത മൺമറഞ്ഞ ഫാ. ആബേൽ സ്ഥാപിച്ച കൊച്ചിൻ കലാഭവന്റെ കലാസന്ധ്യാ ഓസ്ട്രേലിയൻ മലയാളികൾക്ക് പുതിയ അനുഭവം ആകുന്നു. നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് കൊച്ചിൻ കലാഭവൻ വീണ്ടും ഓസ്ട്രേലിയൻ മലയാളികൾക്ക് വ്യത്യസ്ത കലാപരിപാടികളും ആയി എത്തുന്നത്.

ഫാ. ആബേലിന്റെ നേതൃത്വത്തിൽ 2000 ത്തിൽ സിഡ്നിയിലെ കലാകാരനും മലയാളിയും ആയ രാധാകൃഷ്ണൻ ആയിരുന്നു അന്ന് കൊച്ചിൻ കലാഭവനെ ഓസ്ട്രേലിയായിൽ പരിപാടികൾക്കായി കൊണ്ടു വന്നത്. വീണ്ടും നീണ്ട ഇടവേളയ്ക്കുശേഷം ഫാ. ആബേൽ അച്ചന്റെ ശിഷ്യനും നാൽപത് വർഷക്കാലം കൊച്ചിൻ കലാഭവന്റെ വളർച്ചയിൽ പങ്കാളിയും ആയ  സോബി ജോർജ് ആണ് ഇത്തവണ കലാഭവന്റെ കലാസന്ധ്യാ സംവിധാനം ചെയ്ത് ഓസ്ട്രേലിയായിൽ പര്യടനത്തിനായി എത്തുന്നത്. കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂറിന്റെ  ഭാ‌ഗമായാണ് 2017 ഒക്ടോബർ 17 മുതൽ നവംബർ 17   വരെ ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളിൽ കലാസന്ധ്യ അവതരിപ്പിക്കാൻ എത്തുന്നത്. 

കൊച്ചിൻ കലാഭവന്റെ കൂടെ കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രവർത്തിക്കുന്ന കലാകാരന്മാരാണ് ഓസ്ട്രേലിയായിലെ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. കലാഭവന്റെ ഈ കലാസന്ധ്യയുടെ പ്രത്യേകത ലൈവ് ഓർക്കസ്ട്രായിൽ ഗാനങ്ങൾ എല്ലാം ആലപിക്കുന്നത്. സംഗീത ലോകത്തെ പ്രശസ്തരായ ബിനു ആനന്ദ്, റെനിഷ് പീറ്റർ, ഫിബിനാ റാണി എന്നിവരാണ് കൊച്ചിൻ കലാഭവന്റെ ഓസ്ട്രേലിയായിലെ കലാസന്ധ്യയിൽ ഗാനങ്ങൾ ആലപിക്കുന്നത്. സിനിമാ രംഗത്തെ പ്രശസ്തരായ അംബികാ മോഹൻ, ശരണ്യ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സിനിമാറ്റിക് ഡാൻസുകൾ അവതരിപ്പിക്കുന്നത്.

മിമിക്രി രംഗത്തെ പ്രശസ്തനും വിവിധ ടിവി ചാനലുകളിൽ കോമഡി പരിപാടികൾ അവതരിപ്പിക്കുന്ന  ജയദേവിന്റെ നേതൃത്വത്തിൽ ആണ് കലാസന്ധ്യയിൽ കോമഡി രംഗങ്ങൾ അവതരിപ്പി ക്കുന്നത്. കൂടാതെ കലാസന്ധ്യ സംവിധാനം ചെയ്യുന്നതും സൗണ്ട് ആന്റ് ലൈറ്റ് കൈകാര്യം ചെയ്യുന്നതും കഴിഞ്ഞ 40 വർഷക്കാലമായി ഫാ. ആബേലച്ചന്റെ നിഴലായി പ്രവർത്തിച്ച സോബി ജോർജ് ആണ്. ലൈവ് ഓർക്കസ്ട്രോയിൽ  ലാൽ(തബല) വിനോദ് (കീബോർഡ്), ബിനു ഷാമാസ് (ഡ്രം) എന്നിവയും കൈകാര്യം ചെയ്യുന്നു. 

ഓസ്ട്രേലിയൻ  മലയാളികൾക്ക് എല്ലാ ടെൻഷനും മറന്ന് മൂന്ന് മണിക്കൂർ സംഗീതത്തിന്റേയും ചിരിയുടേയും നൃത്തത്തിന്റേയും പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുവാൻ ഈ കലാസന്ധ്യയിലൂടെ കഴിയുമെന്ന് സംവിധായകൻ സോബി ജോർജ് ഉറപ്പ് നൽകുന്നു. കൊച്ചിൻ കലാഭവന്റെ കലാന്ധ്യാ ഇത്തവണ ഓസ്ട്രേയിയായിൽ സ്പോൺസർ ചെയ്യുന്നത് ഗ്ലോബൽ മലയാളി കൗൺസിൽ ആണ്.  രണ്ട് വർഷങ്ങൾക്ക് മുൻപ് ഗ്ലോബൽ മലയാളി കൗൺസിൽ നടത്തിയ ഓണനിലാവ് ചാരിറ്റി ഷോ വൻ വിജയം ആയിരുന്നു. അഗതികളുടേയും അനാഥരുടേയും രക്ഷകനായ നവജീവൻ തോമസ് ചേട്ടന് ആയിരുന്നു ചാരിറ്റിയുടെ തുക നൽകിയത്. ഇത്തവണയും കൊച്ചിൻ‍ കലാഭവന്റെ കലാന്ധ്യയിൽ കിട്ടുന്ന ലാഭവിഹിതം പഠിത്തത്തിൽ മുന്നോട്ട് നിൽക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ  പഠിപ്പിക്കുവാനുള്ള സഹായത്തിന് നൽകുമെന്ന് ഗ്ലോബൽ മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 17 വരെ ഓസ്ട്രേലിയായിൽ  ഈ കലാസന്ധ്യ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ: 

സോണി : 043 462 0028 ,സ്റ്റീഫൻ : 044 964 4489 ,കിഷോർ : 043 139 5604

ഷാജൻ : 041 290 2251 , ജിം : 043 190 0948, രാധാകൃഷ്ൺ : 041 609 4829 ,

ടോമി : 040 135 3989 , ജോജി :040 267 7909 , ജോസ് :046 627 4838 എന്നീ നമ്പറുകളിൽ വിളിച്ച് ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.