Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബണിൽ സ്‌കൂൾ കുട്ടികൾക്കായി സയൻസ് ക്വിസ് നടത്തുന്നു‌

masterminds-17

മെൽബൺ∙ സ്‌കൂൾ വിദ്യാർത്ഥികൾക്കായി "Masterminds '17"  ക്വിസ് മത്സരവുമായി എസ്സൻസ് മെൽബൺ എത്തുന്നു. ജൂനിയേഴ്‌സിനും സീനിയേഴ്‌സിനും പ്രത്യേക വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ പ്രധാനമായും സയൻസ് അധിഷ്ഠിത ചോദ്യങ്ങൾ ആവും ഉണ്ടാവുക. പ്രിലിമിനറി റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 8 മത്സരാർത്ഥികൾക്ക് തുടർന്ന് നടക്കുന്ന ഓൺസ്റ്റേജ് റൗണ്ടിൽ പ്രവേശനം ലഭിക്കും.

ഓഗസ്റ്റ് 12 വൈകിട്ട് നാലിന് ഹെയ്‌ഡൽബെർഗ് ബെൽഫീൽഡ് കമ്മ്യൂണിറ്റി സെന്ററിലാണ് ക്വിസ് മത്സരം നടത്തുന്നത്. പ്രോഗാമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും റജിസ്‌ട്രേഷനും www.essense.org.au എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്. 10 ഡോളർ ആണ് റജിസ്‌ട്രേഷൻ ഫീസ്. എസ്സൻസ് മെൽബണോടൊപ്പം വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കുന്നു.

ക്വിസ് പ്രോഗ്രാമിനോടൊപ്പം തന്നെ മാതാപിതാക്കൾക്കായി “Parenting challenges in expat communities” എന്ന വിഷയത്തെക്കുറിച്ച്  ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ജോസഫ് മാത്യുവും ജോർഡി സെബാസ്ട്യനും നയിക്കുന്ന പ്രസന്റേഷനും ചർച്ചയും ഉണ്ടായിരിക്കും അസ്ട്രണമേഴ്‌സ് സൊസൈറ്റി ഓഫ് വിക്ടോറിയയുമായി ചേർന്ന് നടത്തുന്ന ആകാശ നിരീക്ഷണം ഉൾപ്പടെ വ്യത്യസ്തമായ നിരവധി പരിപാടികളുമായി എസ്സൻസ് മെൽബൺ വരും മാസങ്ങളിൽ എത്തുന്നുണ്ട് .കൂടുതൽ വിവരങ്ങൾ എസ്സൻസിന്റ വെബ്‌സൈറ്റിൽ നിന്നോ ഫേസ്‌ബുക്ക് പേജിൽ നിന്നോ ലഭ്യമാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.