Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഭിരാമി നൃത്ത കേന്ദ്രത്തിന്റെ നൃത്തസന്ധ്യ വർണ്ണാഭമായി

abhirami-dance

സിഡ്നി ∙ കലാപരമായ സമന്വയത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർക്ക് കൂടുതൽ അടുക്കാനും അറിയാനും കഴിയുമെന്നും അതിലൂടെ സാഹോദര്യത്തിലധിഷ്ടിതമായ ഒരു സമൂഹത്തിന്റെ വളർച്ചയുണ്ടാകുമെന്നും പെൻറിത്ത് കൗൺസിലർ ട്രിസ്യാ ഹിച്ചിൻസൺ പറഞ്ഞു. അഭിരാമി നടന കേന്ദ്രത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന നൃത്ത സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ട്രിസ്യാ ഹിച്ചിൻസൺ.

വിവിധ രാജ്യക്കാരുൾപ്പെടെ നൂറുകണക്കിനു മലയാളികൾ നിറഞ്ഞ സദസിനു മുമ്പിൽ ഭാരതീയ സംസ്കാരത്തിന്റെ കലാപരമായ പാരമ്പര്യത്തിനെ ഉയർത്തിക്കാട്ടുന്ന ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ശാസ്ത്രീയ– നൃത്ത രൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. വളരെക്കാലത്തെ പരിശീലനത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഈ നൃത്ത ന്യത്യങ്ങളെ നിറഞ്ഞ കൈയ്യടിയോടെ സദസ്സ് ഏറ്റുവാങ്ങുകയായിരുന്നു.

abhiram-dance1

എയ്ഞ്ചൽ ജിനു, യോഗലശ്രീ നന്ദമൂരി, ജിയാന ബാസ്റ്റ്യയൻ, ഫർമാൻ ഓഹിലോൺ, സിംഗ നിഷാനി എന്നിവർ ചേർന്നവതരിപ്പിച്ച പുഷ്പാഞ്ജലി യോടെയാണ് നൃത്ത സന്ധ്യക്ക് തുടക്കമായത്. ശാസ്ത്രീയ നൃത്ത ചുവടുകളോടെ ഡോമിന അഗസ്റ്റ്യൻ അവതരിപ്പിച്ച തില്ലാന അതീവ ശ്രദ്ധ നേടി.

ശാസ്ത്രീയവും അർധ ശാസ്ത്രീയവുമായ നിരവധി നൃത്തരൂപങ്ങളിലൂടെ ആൻലിൻ ബിജു, മേഘൻ മാത്യു, ഐറിൻ ജിൻസ്, ജസീറ മുരളീധരൻ, ലക്ഷ്മി സുജിത്ത്, സ്വപ്ന ജോമോൻ, നീലിമ മേനകത്ത്, ആനറ്റ് സിജോ, എയ്ഞ്ചലാ മേരി ജോബി, അന്ന മേരി തോമസ്, ഒലീവിയാ ചാണ്ടി, അന്ന മേരി ജോബി, മിഷാ ജിതിൻ, മോണിക്ക മരിയ, ജിയാന ബാസ്റ്റ്യൻ, എമി ജിനു, ജയ്മി ജോസ്, അഷ് ലിൻ ബിജു, അലീന അലക്സ് എന്നിവർ അരങ്ങുണർത്തി.

നൃത്ത ഗുരു മീര ജോയിയെ വണങ്ങി മംഗളം ചൊല്ലി സമാപിച്ച പരിപാടി, ഭാരത സംസ്കാരത്തിന്റെ ആഴവും ചാരുതയും വിദേശരാജ്യങ്ങളിലും നിലനിർത്താനും മറ്റു സംസ്കാരങ്ങൾക്കു മുമ്പിൽ പ്രകടിപ്പിക്കാനുള്ള അവസരമായി മലയാളികൾ കാണുന്നു. അതിനുള്ള ഉത്തമ ഉദാഹരണമായി അഭിരാമി നൃത്ത കേന്ദ്രത്തിന്റെ നൃത്തസന്ധ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.