Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള ഫ്രണ്ട്സ് ക്ലബ് ഓണാഘോഷം 2017

kfc

സിഡ്നി∙പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തെ പൊൻവിളക്കേന്തി വരവേൽക്കാൻ തയാറായി നിൽക്കുന്ന മറുനാടൻ മലയാളികളുടെ മുൻനിരയിൽ തന്നെ കേരള ഫ്രണ്ട്സ് ക്ലബ് നിലയുറപ്പിച്ചിരിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സാധാരണ നടത്തി വരാറുള്ള ചടങ്ങുകൾക്ക് പുറമെ പുത്തൻ വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൂർത്തീകരിക്കുവാൻ അണിയറ പ്രവർത്തകർ തയ്യാറായിക്കഴിഞ്ഞു.

2017 ഓഗസ്റ്റ് 19 ന് ഹോക്ക്സ്ബറി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടത്തുന്ന ഷട്ടിൽ ടൂർണ്ണമെന്റോടുകൂടി ആരംഭിക്കുന്ന ഓണാഘോഷങ്ങൾ, സെപ്റ്റംബർ 16 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കലാസാംസ്കാരിക സമ്മേളനവും തുടർന്നുള്ള വിഭവസമൃദ്ധമായ സദ്യയോടും കൂടി സമാപിക്കും.

ഇതിനിടയിൽ ഓഗസ്റ്റ് 27 ന് കെല്ലിവിൻ ഹൈസ്കൂൾ അങ്കണത്തിൽ ക്ലബ് അംഗങ്ങൾക്കായി വിവിധയിനം കലാകായിക മത്സരങ്ങളും സിഡ്നിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്കായി സംഘടിപ്പിക്കുന്ന വടംവലി മത്സരവും ഉണ്ടായിരിക്കും.

വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായി $1001 ഉം ട്രോഫിയും രണ്ടാം സമ്മാനമായി $501 ഉം ട്രോഫിയും ലഭിക്കുന്നതാണ്. ഷട്ടിൽ ടൂർണ്ണമെന്റിലെ ഒന്നാം സ്ഥാനക്കാർക്ക് $500 ഉം ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് $200 ഉം ട്രോഫിയും കൂടാതെ മൂന്നും നാലും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനമായി യഥാക്രമം $100, $50 എന്നിവ നൽകുന്നതായിരിക്കും.

ഈ മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുമായി ബന്ധപ്പെടേണ്ടതാണ്. ജോസ് : 043 115 2875, ലിജോ :041 683 3400, സ്റ്റെനി : 048 887 8369, ജിന്നി : 040 659 6186.

ഈ വർഷത്തെ ഓണാഘോഷങ്ങൾ ഭംഗിയായ നടത്താൻ ക്ലബിന് പൂർണ്ണ പിന്തുണ നൽകിയ ഞങ്ങളുടെ പ്ലാറ്റിനം സ്പോൺസർമാരായ പുന്നക്കൽ   ഫിനാൻസിയേഴ്സ്, ഫ്ലക്സി ഫിനാൻസിയേഴ്സ്, ആമോഘ് ഫിനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് പിന്നെ ഗോൾഡ് സ്പോൺസർ ആയ വൈക്കം ലോ കൂടാതെ ഷട്ടിൽ ടൂർണ്ണമെന്റിന്  രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത എ വൺ  ഓസി കൂളിനും തങ്ങളുടെ ഹൃദയംഗമായ നന്ദി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.