Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെഎച്ച്എസ്എം കർക്കിടക വാവു ബലി

Bali

മെൽബൺ∙ മുൻ വർഷത്തെ പോലെ  ഈ വർഷവും കേരള ഹിന്ദു സൊസൈറ്റി മെൽബൺ സാമൂഹ കർക്കിടക വാവുബലി  ആചരിക്കുന്നു.  23 ന് രാവിലെ 7 മണിക്ക് ഡോൺകാസ്റ്റർ സീനിയർ സിറ്റിസൺ സെന്റർ ഹാളിൽ (895 -901 ഡോൺകാസ്റ്റർ റോഡ് ഡോൺകാസ്റ്റർ ഈസ്റ്റ് 3109 ) ബലിതർപ്പണം ആരംഭിച്ച് 10 മണിക്ക് പര്യവസാനിക്കും. പ്രവാസി ഭാരതീയർക്കായി കേരള ഹിന്ദു സൊസൈറ്റി ഒരുക്കുന്ന ഈ ആചരണം മൺമറഞ്ഞവർക്ക് ബലി കർമ്മം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉപയോഗപ്പെടുത്തണമെന്ന് കെഎച്ച്എസ്എം അറിയിച്ചു.

കെഎച്ച്എസ്എം നടത്തുന്ന ഈ ആചരണത്തിന് വമ്പിച്ച  പ്രതികരണമാണ് പിന്നിട്ട വർഷങ്ങളിൽ മെൽബൺ വാസികളിൽ നിന്നും ലഭിച്ചത്. വരും വർഷങ്ങളിലും ഇതുപോലുള്ള ആചരണങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബലിതർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്നവർ  0469214997, 0421241620 ഫോൺ നമ്പരുമായി ബന്ധപെടുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.