Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളത്തിലെ നഴ്സസിനു പിന്തുണയുമായി ഫ്രാങ്ക്സ്റ്റ്ണിൽ ഒരു വേറിട്ട സമരം

nurses

മെൽബൺ∙ യുഎൻഎയുടെ അവകാശസമരത്തിനു പിന്തുണയുമായി മെൽബണിലെ സൗത്തിലെ ഫ്രാങ്ക്്സ്റ്റണിൽ നഴ്സുമാരുടെ ഒരു സംഘം ഒത്തു കൂടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫ്രാങ്ക്സ്റ്റണിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒത്തു ചേർന്ന മലയാളി സമൂഹം അതിജീവനത്തിനുള്ള സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 

നാളിതു വരെ കേരള സർക്കാരിന്റെ ഭാഗത്തു നിന്നും സമരം ഒത്തുതീർക്കാൻ നടപടി എടുക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചു. ലിബി നെടുംതകിടി, സോണി സണ്ണി, സാലി ബെന്നി എന്നീ നഴ്സുമാർ സമരത്തിനു നേതൃത്വം കൊടുത്തു. ജീവൻ കൊടുത്തും സമരം വിജയിപ്പിക്കണമെന്നും അതിനായി എന്തു ത്യാഗവും നടത്തണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു. പലരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഐക്യദാർഢൃ സമരത്തിനു എംഎംഎഫ് മുൻ പ്രസിഡന്റ് അജി പുനലൂർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.