Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിസ്ബേൻ സംയുക്ത തിരുനാൾ ഭക്തി നിർഭരമായി

DSC_9254

ബ്രിസ്ബേൻ ∙ പരിശുദ്ധ ദൈവ മാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരിയുടെയും സംയുക്ത തിരുനാൾ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോൺ പനന്തോട്ടം മുഖ്യകാർ മികനായി. ഫാ. വർഗീസ് കേളംപറമ്പിൽ തിരുനാൾ സന്ദേശം നൽകി.

DSC_9365

തുടർന്ന് പ്രദക്ഷിണവും സ്നേഹ വിരുന്നും നടന്നു. ഫാ. തോമസ് അരീക്കുഴി, ഫാ. പോൾ ചക്കാനിക്കുന്നേൽ തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു. തിരുനാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ കാത്തലിക് കമ്മ്യൂണിറ്റി സിറോ മലബാർ കൾച്ചറൽ ഫെസ്റ്റ് – ദർശനം 2017, കരിമരുന്ന് കലാപ്രകടനവും സംഘടിപ്പിച്ചു.

DSC_9338

വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ, ട്രസ്റ്റിമാരായ ബിജു വാലുകളം, ബിജു മഞ്ചപ്പിള്ളി നേതൃത്വം നൽകിയ തിരുനാൾ കമ്മിറ്റി തിരുനാൾ ആഘോഷങ്ങൾ ക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.