Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിറോ മലബാർ കൾച്ചറൽ ഫെസ്റ്റ് ദർശനം 2017 വർണ്ണാഭമായി

darshanam-01

ബ്രിസ്ബേൻ∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ കാതലിക് കമ്മ്യൂണിറ്റി, സിറോ മലബാർ  കൾച്ചറൽ ഫെസ്റ്റ്  ദർശനം 2017 സംഘടിപ്പിച്ചു.ചെമ്സൈഡ് വേസ്റ്റ് ക്രേഗ്സലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ വച്ചായിരുന്നു പരിപാടികൾ അരങ്ങേറിയത്.

darshanam-03

ക്യൂൻസ് ലാന്റ് ഷാഡോ മിനിസ്റ്റർ ഫോർ മൾട്ടി കൾച്ചറൽ അഫയേഴ്സ് സ്റ്റീവ് മിനിക്കിൻ എംപി ഉദ്ഘാടനം  നിർവഹിച്ചു. മുൻ മന്ത്രി ഗ്രേസി ഡേവീസ് എംപി, ലിയാൻ ലിനാർഡ് എംപി ആശംസകൾ നേർന്ന് പ്രസംഗിച്ചു. സെന്റ് അൽഫോൻസാ പള്ളി വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ സ്വാഗതവും പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി നന്ദിയും പറഞ്ഞു.

darshanam-04

ക്യൂൻസ് ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത സംഘഗാന മത്സരത്തിൽ ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് കമ്മ്യൂണിറ്റി ഒന്നാം സമ്മാനം നേടി.

darshanam-02

യുവജന സംഘടനകൾ നേതൃത്വം നൽകിയ കൾച്ചറൽ ഫെസ്റ്റിൽ മാർഗംകളി, ചവിട്ടുനാടകം, വിവിധ ഇനത്തിൽപ്പെട്ട സംഘ നൃത്തങ്ങൾ, ബൈബിൾ നാടകങ്ങൾ തുടങ്ങിയവ അരങ്ങേറി. സിബി ജോസഫും ബാസ്റ്റിൻ ആന്റണിയും ആഘോഷ കമ്മിറ്റിക്ക് നേതൃത്വം നൽകി.

 





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.