Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജിലോങ് മൈത്രി ഓണാഘോഷത്തിനു തുടക്കമായി

onam

ജിലോങ്∙ വിക്ടോറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിലോങിലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പത്താം വർഷത്തിലേക്കു കടക്കുന്ന സാംസ്‌കാരിക സംഘടനയായ ജിലോങ് മൈത്രി ചരിത്രത്തിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ ഓണാഘോഷത്തിനാണ് നേതൃത്വം നൽകുന്നത്.

jilong-onam

ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്  ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 1 ന് ആരംഭിച്ചു. ജിലോങ് മൈത്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 2 ന്  ജിലോങ് വെസ്റ്റ് ടൌൺ ഹാളിലാണ് ഓണാഘോഷം നടക്കുന്നത്. ജിലോങ് മൈത്രിക്ക് വേണ്ടി ആന്റണി ആദ്യ ടിക്കറ്റ് അജിത് സുബ്രമണ്യത്തിനു കൈമാറി. ചടങ്ങിൽ അനുപ് അഗസ്റ്റിൻ, ജിതിൻ ജോസഫ്, നെൽസൺ തോമസ്, ബോബി ചെറിയാൻ മറ്റു ജിലോങ് മൈത്രി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

രാവിലെ പത്തരമണിക്ക് ശിങ്കാരിമേളത്തോടു കൂടി ആരംഭിക്കുന്ന ഓണാഘോഷങ്ങൾ ആൻഡ്രൂ കാറ്റോസ് MP ഉദ്‌ഘാടനം നിർവഹിക്കുന്നതാണ്. ഓണപ്പാട്ട്, തിരുവാതിര, നാടകം മറ്റു കലാപരിപാടികൾ, ഉച്ചക്ക് ഓണസദ്യ, വടംവലി മത്സരം തുടങ്ങിയ കായിക വിനോദങ്ങളോടുകൂടി വൈകിട്ട്  7 മണിക്ക്  അവസാനിക്കുന്നതാണ്. ഏകദേശം മുന്നൂറിൽ പരം ആൾകാർ ഓണാഘോഷത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അനുപ് അഗസ്റ്റിൻ– 0450830200

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.