Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിന്ധം മലയാളി കമ്മ്യൂണിറ്റി ഇൻകോർപർട്ടഡ് ഓണഘോഷം

എബി പൊയ്ക്കാട്ടിൽ
onam-2017

മെല്‍ബണ്‍∙ വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളി കമ്മ്യൂണിറ്റി ഇൻകോർപർട്ടഡ്( WMCG) പത്താം വർഷത്തിലേക്കു കാലൂന്നുകയാണ്. ഈ പത്താം ഓണം വളെരെ വിപുലമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. 26 ആഗസ്റ് വൈകുന്നേരം 3.30 വില്യംസ്‌ ടൗൺ ഹാളിൽ വിപുലമായ പരിപാടികളോടെ ഓണം അഘോഷിക്കും. WMCG യിൽ നിന്നുള്ള നൂറിൽ പരം കുട്ടികളും, നാൽപ്പതിൽ പരം മുതിർന്നവരും 3 മണിക്കുർ നീളുന്ന വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കും. മാവേലിയുടെ എഴുന്നുള്ളത്, തിരുവാതിര, വിവിധ ഡാൻസ് പ്രോഗ്രാമുകൾ, പാട്ടുകൾ തുടങ്ങി നിരവധി പ്രോഗ്രാമുകളാൽ ഉണ്ടായിരിക്കും. ഇരുപതോഞ്ചോളം വിഭവങ്ങളടങ്ങുന്ന ഓണസദ്യയോടുകൂടി അവസാനിക്കും. വിവിധ കമ്മിറ്റീകളുടെ നേതൃത്വത്തിൽ പ്രാക്റ്റീസും ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. വരുന്ന തലമുറയിലേക്കു മലയാള മൂല്യങ്ങൾ പകർന്നു കൊടുക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

കഴിഞ്ഞ പത്തുവർഷമായി വിന്ധം മലയാളികളുടെ ശബ്ദമാകുവാൻ WMCG കഴിഞ്ഞിട്ടുണ്ട്, കൗൺസിൽ ലൈബ്രറിയോടു ചേർന്ന് സൺ‌ഡേ നടത്തുന്ന മലയാളം ക്ലാസുകൾ, ശനിയും, ഞായറും ഉള്ള മലയാളം എഫ് എം റേഡിയോ, കായിക മത്സരങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തങ്ങൾ WMCG ഏറ്റെടുത്തു നടത്തുന്നു .

പൊന്നിൻ ചിങ്ങത്തിലെ തിരുവോണാഘോഷത്തിനായി എല്ലാ വിന്ധം മലയാളികളെയും ക്ഷണിക്കുന്നാതായി പ്രസിഡന്റ് വേണുഗോപാലൻ, വൈസ് പ്രസിഡന്റ് ബിജു ഭാസ്കരൻ, സെക്ട്രട്ടറി പ്രദീപ്, ഖജാൻജി മനോജ് , ജോയിന്റ് സെക്ട്രട്ടറി ഹാൻസ് തുടങ്ങിയവർ അറിയിച്ചു. വിവരണങ്ങൾക്ക്  http://www.wyndhammalayalee.org/  സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.