Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓണാഘോഷം 2017 കേരള ഫ്രണ്ട്സ് ക്ലബ്

onam

മെൽബൺ∙ കേരളാ ഫ്രണ്ട്സ് ക്ലബിന്റെ തിരുവോണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 19 ന് ഹോക്ക്സ്ബറി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന ഷട്ടിൽ ടൂർണ്ണമെന്റോടു കൂടി കൊടിയേറുന്നതായിരിക്കും. എംപി  കെവിൻ കാനോലി, സ്പോൺസർമാരായ വർഗീസ് പുന്നക്കൽ, റോജി ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. മത്സരത്തിൽ ഒന്നു മുതൽ നാലാം സ്ഥാനം വരെ വരുന്ന ടീമുകൾക്ക് യഥാക്രമം 500 ഡോളറും ട്രോഫിയും, 200 ഡോളറും ട്രോഫിയും, 100 ഡോളർ, 50 ഡോളർ എന്നിവ സമ്മാനം നൽകുന്നതാണ്.

തുടർന്ന് വരുന്ന ഞായറാഴ്ച്ച കെല്ലിവിൽ ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി ഫൺഡേ, സ്പോ‌ർട്സ് ഡേയും അതിന്റെ മുഖ്യ ആകർഷകമായി സിഡ്നിയിലേയും സമീപ പ്രദേശങ്ങളിലേയും കൂടാതെ ക്യൂൻസ് ലാൻഡ്, കാൻബറ എന്നിവിടങ്ങളിൽ നിന്നുമായി 8 ടീമുകൾ തങ്ങളുടെ കഴിവുതെളിയിക്കുന്നതിനായി മത്സരിക്കുന്ന വടംവലിയും ഉണ്ടായിരിക്കും. ഫ്ലെക്സി ഫൈനാൻസിയേഴ്സ് സ്പോൺസർ ചെയ്തിരിക്കുന്ന ഒന്നാം സമ്മാനമായ 1001 ഡോളറും, കെഎഫ്സിയുടെ തന്നെ രണ്ടാം സമ്മാനമായ 501 ഡോളർ നൽകപ്പെടുന്ന ഈ മത്സരം കാണികളെ ആവേശ തിരയിലാഴ്ത്തുമെന്നതിൽ സംശയമില്ല.

16 ന് കെല്ലിവിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കൗൺസിൽ  ജനറലോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധിയും എൻഎസ്ഡബ്യു ഗവൺമെന്റ് പ്രതിനിധിയും കൂടി നിലവിളക്കു കൊളുത്തി ആരംഭിക്കുന്ന ചടങ്ങുകൾ വിവിധയിനം കലാരൂപങ്ങളുടെ ഒരു സംഗമ വേദിയായിരിക്കും. തുടർന്നുള്ള വിഭവസമൃദ്ധമായ സദ്യയോടുകൂടി കൊടിയിറങ്ങുന്ന ഓണാഘോഷങ്ങൾ ഏവർക്കും എല്ലാകാലവും മനസ്സിൽ സൂക്ഷിക്കുവാൻ പാകത്തിലാക്കി തീർക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകർ. ഈ സുന്ദര പരിപാടികളിൽ പങ്കെടുക്കുവാനുള്ള ടിക്കറ്റുകൾക്കായി എക്സിക്യൂട്ടീവ് മെമ്പർമാരുമായി ബന്ധപ്പെടേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.