Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 41–ാം ചരമദിനം ആചരിച്ചു

kuriakose-012

മെൽബൺ∙ മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 41–ാം  ചരമദിനം  ആചരിച്ചു. ജൂലൈ 23 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച്ച് ഫോക്‌നറിൽ വച്ച് നടന്ന വിശുദ്ധ കുർബ്ബാനയിൽ  ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.

kuriakose-01

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പിതാവിനെ കുറിച്ചുള്ള ഒരു വിഡിയോ പ്രേസേന്റ്റേഷനും, ഒപ്പീസും, മന്ത്രയും, പാച്ചോറും സ്‌നേഹവിരുന്നും നടത്തി. തങ്ങളുടെ പ്രിയ പിതാവിനോടുള്ള സ്നേഹവും ആദരവും അറിയിക്കുവാനും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുവാനും മെൽബണിലെ എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നേരത്തെ നടത്തിയ അനുശോചന ചടങ്ങിൽ മെൽബൺ സിറോമലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, വികാർ  ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാത്യു കൊച്ചുപുരക്കൽ, മിഷന്റെ പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി തുടങ്ങി പത്തോളം വൈദികർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.