Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീനാരായണ മിഷൻ കാൻബറ രൂപീകരിച്ചു

canbara

കാൻബറ∙ കാൻബറയിലെ ശ്രീനാരായണ വിശ്വാസികളുടെ എളിയ രീതിയിലുള്ള പ്രാർഥനാ കൂട്ടായ്മ ശ്രീനാരായണ മിഷൻ കാൻബറ എന്ന നാമത്തിൽ നിലവിൽ വന്നു. ശ്രീനാരായണ ദർശനങ്ങൾ പഠിക്കുക ഒപ്പം വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി  ശ്രീനാരായണ ധർമ്മം അനുശാസിക്കുന്നവിധമാണ് മിഷന്റെ പ്രവർത്തനം.

രാകേഷ് – രമ്യ ദമ്പതിക ളുടെ ഭവനത്തിൽ വച്ച് മുതിർന്ന അംഗങ്ങളായ സുലേഖ ശിവൻകുട്ടി, പ്രസന്ന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയ പ്രാർഥന കൂട്ടായ്മയിൽ അഞ്ച് കുടുംബങ്ങൾ പങ്കെടുത്തു.

രാകേഷ് രവിചന്ദ്രൻ, രമ്യ രാകേഷ്, ബിനീഷ് മണി, രാജി മോൾ, ഷൈജു രവി, വിദ്യ ഷൈജു, സന്തോഷ് ഗോപി, ബിജു കാവിൽ, അരുൺ ശശിധരൻ, ഗിരീഷ് കുമാർ എന്നിവർ സ്ഥാപക അംഗങ്ങളായ ശ്രീനാരായണ മിഷൻ കാൻബറയിൽ എല്ലാ മാസവും പ്രാർഥനാ കൂട്ടായ്മകളും ഒപ്പം സാമൂഹിക  പ്രതിബദ്ധത ഉളവാക്കുന്ന മറ്റ് പരിപാടികളും സംഘടിപ്പിക്കുക, കുട്ടികളുടെ മാനസ്സികവും ആത്മീയവുമായ  വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക, അംഗങ്ങൾ തമ്മിൽ പരസ്പര സ്നേഹ വിശ്വാസങ്ങൾ നൽകി  അതുവഴി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ മികച്ച സംഘടനയായി വളരുക തുടങ്ങിയവയാണ് മിഷൻ ലക്ഷ്യമിടുന്നത്.

പ്രാർഥനാ ചടങ്ങുകൾക്കുശേഷം ശ്രീനാരായണ മിഷൻ മെൽബണിന്റെ പ്രതിനിധികളായ അരുൺ ശശിധരൻ, ഗിരീഷ്കുമാർ തുടങ്ങിയവർ ഗുരുദർശനങ്ങ ളുടെ കാലിക പ്രസക്തിയെക്കുറിച്ചും ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അംഗങ്ങളെ ഓർമ്മിപ്പി ക്കുകയും മിഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ ശ്രീനാരായണ മിഷൻ അഡ്‌ലൈഡ് ‌പ്രസിഡന്റ് സതീഷ് പദ്മനാഭൻ, ശ്രീനാരായണ മിഷൻ  മെൽബൺ സെക്രട്ടറി ഷീജ അജിത്ത് കുമാർ, കൃഷ്ണകുമാർ, സന്തോഷ് കുമാർ എന്നിവർ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ചും സംഘടിച്ച് ശക്തരാവേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചും സഹോദര സംഘടന അംഗങ്ങളോട് ഫോണിലൂടെ സംസാരിക്കു കയും എല്ലാവിധ ആശംസകളും പിൻതുണകളും നേരുകയും ചെയ്തു. തുടർന്ന് അരുൺ ശശിധരൻ, രാകേഷ്, ഗിരീഷ്കുമാർ എന്നിവരെ അഭിനന്ദിച്ചു.

ശ്രീനാരായണ മിഷൻ കാൻബറ നിലവിൽ വന്നതോടുകൂടി ഓസ്ട്രേലിയയിലെ അഞ്ച് സ്റ്റേറ്റുകളിൽ ശ്രീനാരായണ മിഷനുകളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയാണ്. പ്രാർഥനാ കൂട്ടായ്മയുമായി സഹകരിക്കുവാൻ താൽപര്യമുള്ളവർക്ക് രാകേഷ് : 0420  250 816, ബിജു കാവിൽ :0426 661224, ഷൈജു രവി : 0432 988 202 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.