Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ അനുസ്മരണ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

റെജി പാറയ്ക്കൻ
kuriakose

മെൽബൺ ∙ കോട്ടയം അതിരൂപതയുടെ സമാനതകളില്ലാത്ത ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങുകൾ ഓഗസ്റ്റ് 19 ന് മെൽബണിൽ നടക്കും. വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി മെൽബണിലെ മുഴുവൻ ക്നാനായ കുടുംബാംഗങ്ങളുടേയും സഹകരണത്തോടുകൂടി  പിതാവിന്റെ കുടുംബാംഗങ്ങൾ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കോട്ടയം അതിരൂപതയുടെ ആത്മീയ വളർച്ചയ്ക്കും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടി പ്രയത്നിച്ച മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ് മെൽബണിലെ ക്നാനായ സഹോദരി സഹോദരങ്ങൾ ഈ അനുസ്മരണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നത്.

pgm-1

കോട്ടയം  അതിരൂപതയെ സുവർണ്ണ കാലഘട്ടത്തിലേക്ക് നയിച്ച കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ചടങ്ങിലേക്ക് മെൽ‍ബണിലെ എല്ലാ ക്നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി കുടുംബാംഗങ്ങളായ ഫിലിപ്പ് കുമ്പയ്ക്കലും, സൈമച്ചൻ ചാമക്കാലയും അറിയിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.