Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെയിൻസ് കേരള ഓണാഘോഷം നടത്തി

Cairns-Kerala-2

കെയിൻസ് ∙ ക്യൂൻസ് ലാൻഡ് സംസ്ഥാനത്തെ കെയിൻസിൽ മലയാളി സാംസ്കാരിക സംഘടനയായ കെയിൻസ് കേരള കൾച്ചറൽ കമ്മ്യൂണിറ്റി(CKCC)യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സെന്റ് ജോസഫ് സ്കൂളിൽ നടന്ന ഓണാഘോഷത്തിന് മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ ഓസ്ട്രേലിയൻ പ്രവാസി ഇന്ത്യക്കാരും ഓസ്ടേലിയൻ വംശജരും പങ്കെടുത്തു.

Cairns-Kerala

കായിക മൽസരങ്ങൾ, കേരളത്തനിമയും പഴമയും വിളിച്ചോതിയ കലാപരിപാടികൾ, പുലിക്കളി, ചെണ്ടമേളം, താലപ്പൊലി, തിരുവാതിര കളി, ഓണപ്പാട്ട്, ഓണക്കളികൾ, മാവേലി മന്നനു വരവേൽപ്പ് എന്നിവ നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. സികെസിസി സംഘാടകരായ സുരേഷ് നമ്പൂതിരിയത്, ഡോ. സുരേഷ്  കേശവൻ, ഡോ. ബിബിൻ ജോർജ്, റിജോഷ് സെബാസ്റ്റ്യൻ, റോയി ആൻറണി, സുനിത ജോർജ്, സ്മിത ജോമോൻ, റാണി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.