Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബെൻഡിഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 17ന്

bendigo

ബെൻഡിഗോ ∙ ബെൻഡിഗോയിൽ താമസിക്കുന്ന മലയാളിക്കൂട്ടായ്മയായ ബെൻഡിഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈവർഷം ഒാണം വിപുലമായി ആഘോഷിക്കകുന്നു. സെപ്റ്റംബർ 17 ന് രാവിലെ ഓൾ ഒാസ്ട്രേലിയ വടംവലി മൽസരത്തോടെ പരിപാടികൾ ആരംഭിക്കും . വടംവലിക്കായി ബ്രിസ്ബയിൻ, സിഡ്നി അഡ്‌ലെയ്ഡ്, പെർത്ത്, മെൽബൺ തുടങ്ങിയ സ്ഥലത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് ഓണാഘോഷങ്ങളുടെ ചടങ്ങുകൾ ആരംഭിക്കും വിഭവ സമ്യദ്ധമായ കേരളീയതനിമയുടെ പര്യായമായ ഓണസദ്യ വിളമ്പും. ശേഷം കലാപരിപാടികൾ നടക്കും. ബെൻഡിഗോയിലെ കൊച്ചുകലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, ഒപ്പന, ബെൻഡിഗോ യൂത്ത് അവതരിപ്പിക്കുന്ന പരിപാടികൾ എന്നിവ അരങ്ങേറും.

ബെൻഡിഗോയിൽ പുതിയതായി ആരംഭിക്കുന്ന ചെണ്ടമേള ബാൻഡിന്റെ ഔദ്യേഗിക ഉദ്ഘാടനം നടക്കും. ചടങ്ങുകൾ രാവിലെ 10 ന് ഈഗിൾ ഹോക്കിലെ സെന്റ്. ലിബേരിയസ് ഹാളിലാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.