Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീ നാരായണ മിഷൻ മെൽബൺ ഗുരുജയന്തി ആഘോഷിക്കുന്നു

sreenarayana_pic

മെൽബൺ∙ശ്രീ നാരായണ ഗുരു ദേവന്റെ  163–ാം ജയന്തി ആഘോഷങ്ങൾ , ശ്രീ നാരായണ മിഷൻ മെൽബൺ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുന്നു . സെപ്റ്റംബർ 16നു ബ്രോഡ്‍മെഡോസിൽ വൈകിട്ട് അഞ്ചിന് ഭദ്രദീപം തെളിച്ചു ദൈവദശകം പ്രാർഥനയോടു കൂടി ആഘോഷത്തിന് തുടക്കം കുറിക്കും . തുടർന്ന് പ്രത്യേക പ്രാർത്ഥനയും കായിക മത്സരങ്ങളും ചാരിറ്റിക്ക് വേണ്ടി മഹിളകൾ നടത്തുന്ന ഫുഡ് സ്റ്റാളുകൾ, അന്നദാനം തുടങ്ങിയവയും ഉണ്ടായിരിക്കും. ഗുരുദേവജയന്തിയുടെ  ആഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു .


സുമേഷ് ( President ) 0402942838
ഷിജ ( Secretary ) 0402778912.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.