Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കോൺഗ്രസ് ശക്തമായി തിരിച്ചുവരും: റോജി എം.ജോൺ എംഎൽഎ

roji

മെൽബൺ ∙ ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ബിജെപി സർക്കാരിനെ അടുത്ത തിരഞ്ഞെടുപ്പിൽ പൊതുജനം തോൽപ്പിക്കുമെന്നും കോൺഗ്രസിന്റെ വിജയം നാം കാണുമെന്നും അങ്കമാലിയുടെ യുവ എംഎൽഎ റോജി എം.ജോൺ. ഓഐസിസി ദേശീയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. കുതിരക്കച്ചവടം കൊണ്ടും പണാധിപത്യം കൊണ്ടും ഒരു ജനതയെ എക്കാലവും പറ്റിക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും റോജി എം ജോൺ പറഞ്ഞു.

ഓഐസിസി ഓസ്ടേലിയ കൺവീനർ ഹൈനസ്സ് ബിനോയി അദ്ധ്യക്ഷനായിരുന്നു. സത്യസന്ധമായ ഒരു രാഷ്ടീയ പ്രവർത്തനമാണ് തന്റെ ലക്ഷ്യമെന്നും തന്നാലാവുന്നത് മണ്ഡലത്തിനായി ചെയ്യുമെന്നും എംഎൽഎ പറഞ്ഞു. ദേശീയ രാഷ്ടീയത്തിൽ കോൺഗ്രസ് ഒരു മുന്നേറ്റം നടത്തുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും റോജി എം.ജോൺ പ്രത്യാശ പങ്കുവച്ചു.

ഓഐസിസിയുടെ മെമെൻന്റോ മുൻ പ്രസിഡന്റ് ജോസ് എം ജോർജ്, റോജി എം ജോണിന് നൽകി. ഓഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്കറിയ സ്വാഗതം പറഞ്ഞു. വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റ് തമ്പി ചെമ്മനം, എം.എം.എഫ് ചെയർ പേഴ്സൺ ഡോ.ഷാജി വർഗ്ഗീസ്, ഓഐസിസി സ്ഥാപക പ്രസിഡന്റും കേരള ന്യൂസ് ചീഫ് എഡിറ്ററുമായ ജോസ്. എം. ജോർജ്, ആൽഫാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് ,ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പ്,റെജി പാറയ്ക്കൽ, കേസ്സി മലയാളി പ്രസിഡന്റ് ഗിരീഷ് പിള്ള, സോജി ആന്റണി, ഓഐസിസി നേതാക്കളായ സോബൻ തോമസ് , പി.വി.ജിജേഷ് ,അരുൺ പാലയ്ക്കലോടി, എന്നിവർ പ്രസംഗിച്ചു. മൈത്രി പ്രസിഡന്റ് സജി മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.