Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെഎച്ച്എസ്എം ഓണം ആഘോഷിച്ചു

khma-onam

മെൽബൺ∙കേരള ഹിന്ദു സൊസൈറ്റി മെൽബൺ (കെഎച്ച്എസ്എം) ഈ വർഷത്തെ ഓണാഘോഷം കോ സ്പോൺസർ ആയ ഗ്രെയ്റ്റർ ഡാൻഡിനോങ് സിറ്റി കൗൺസിലും ചേർന്ന് 2017 സെപ്റ്റംബർ 3 നു ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ സമുചിതമായി ആഘോഷിച്ചു.

1400 പേർക്ക് ഓണ സദ്യ വിളമ്പി ചരിത്രം കുറിച്ച ഓണാഘോഷ പരിപാടിയുടെ  മുഖ്യ ആകർഷണമായി മെൽബണിൽ തന്നെ ആദ്യമായി അവതരിപ്പിച്ച അൻപതോളം കലാപ്രതിഭകൾ ഒന്നിച്ചു അണി നിരന്ന ശിവം എന്ന നിയോ-ഫ്യൂഷൻ പ്ലേ കാണികളുടെ പ്രശംസ പിടിച്ചെടുത്തു. പൂക്കളം, ചെണ്ടമേളം, തിരുവാതിര , നൃത്ത നൃത്ത്യങ്ങൾ കൂടാതെ മറ്റു വിവിധയിനം കലാപരിപാടികളും മെൽബൺ നിവാസികൾക്ക് മറക്കാനാകാത്ത ഒരു ഓണം സമ്മാനിച്ചു.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.