Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം

Three-Day-Retreat

മെൽബൺ∙ പ്രശസ്ത ധ്യാനഗുരുവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പ്രഫസറുമായ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം സെപ്റ്റംബർ 22,23,24 തിയതികളിൽ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ (290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്) നടക്കും. സെപ്റ്റംബർ 22(വെള്ളിയാഴ്ച) വൈകിട്ട് ആറു മുതൽ 10 വരെയും 23 (ശനിയാഴ്ച) രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയും 24(ഞായറാഴ്ച) രാവിലെ 9.00 മുതൽ വൈകിട്ട് 5  വരെയുമാണ് ധ്യാന ശുശ്രൂഷകൾ നടക്കുന്നത്. 

മെൽബൺ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വത്തിലാണു മൂന്നു ദിവസത്തെ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ജീവിതത്തിന് പുതിയൊരു പ്രകാശവും പ്രത്യാശയും പകരാൻ കഴിയുന്ന ഈ ത്രിദിന ധ്യാനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിറോ മലങ്കര ഓസ്ട്രേലിയൻ ചാപ്ലൈൻ ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട് (0427 661 067), റെജി ജോർജ് (0422 818 326), ജുഡിൻ ജോർജ് (0457 408 268), സിബി എബ്രഹാം (0420 522 039), ഷാജി വർഗീസ് (0401 221 343) എന്നിവരിൽ നിന്ന് ലഭിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.