Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ ഫാമിലീസ് ഓഫ് ഈസ്റ്റേൺ ഫ്രണ്ട്സ് പ്രഥമ ഓണാഘോഷം നടത്തി

എബി പൊയ്ക്കാട്ടിൽ
pics-fef

മെൽബൺ ∙ ഫാമിലീസ് ഓഫ് ഈസ്റ്റേൺ ഫ്രണ്ട്സിന്റെ ( എഫ്ഇഎഫ്) പ്രഥമഓണാഘോഷവും കുടുംബസംഗമവും മെൽബണിലെ പ്രകൃതി രമണീയമായ മൗണ്ട് ഡാൻഡിനോങ്ങിന്റെ താഴ്‌വരയിൽ ബൊറോണിയ യുണൈറ്റിങ് ചർച്ച് ഹാളിൽ വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ  ഓണസദ്യയോടും കൂടെ സെപ്റ്റംബർ 10  നു നടന്നു

എഫ്ഇഎഫിനു വേണ്ടി അതിമനോഹരമായ പൂക്കളം ഒരുക്കി, കേരളത്തനിമയോടെ ഒരുങ്ങി വന്ന കുരുന്നുകളും മുതിർന്നവരും ആഘോഷത്തിമർപ്പിനു മാറ്റു കൂട്ടി. നാട്ടിലെ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള  ആവേശകരമായ ഓണക്കളികൾ,പുതുതലമുറയിലെ കുരുന്നുകളെ ആവേശത്തിലാഴ്ത്തി. റൊട്ടികടി,കസേരകളി,സുന്ദരിക്കു പൊട്ടുതൊടൽ,ഉറിയടി, വടംവലി കൂടാതെ കുടുംബങ്ങൾക്കു വേണ്ടി വിവിധ കളികളും ഒരുക്കിയിരുന്നു.

മണിക്കൂറുകൾ  നീണ്ടു നിന്ന വർണപ്പൊലിമയേറിയ കലാപരിപാടികൾ, മാവേലി മന്നന്റെ സുവർണ കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയി. 22   കൂട്ടം വിഭവങ്ങളുമായി 75  പേര്‍ക്ക് അംഗങ്ങള്‍ തന്നെ സ്വന്തമായി ഓണ സദ്യയൊരുക്കി. കുടുംബാംഗങ്ങളുടെ ചിട്ടയായ മുന്നൊരുക്കവും അര്‍പ്പണ മനോഭാവവുമാണ് പരിപാടി ഇത്രയും ഗംഭീരമാക്കിയത് എന്നു നിസ്സംശയം പറയാം. അടുത്ത ഓണം വരെ എഫ്ഇഎഫ് കുടുംബാംഗങ്ങൾക്ക്‌ മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷത്തിന് തിരശീല വീണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.