Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബണിൽ വടംവലി 17ന്

റെജി പാറയ്ക്കൽ‌
ഓണാഘോഷം

മെൽബൺ∙ മെൽബണിലെ ബെന്റിഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വടംവലി മത്സരം സെപ്റ്റംബർ 17ന് നടക്കും. ബെന്റിഗോ സെന്റ് ലിബോറിസ് കാത്തലിക് പ്രൈമറി സ്കൂള്‍ ഹാളിൽ ഉച്ചയ്ക്ക് 2 മണി മുതൽ മത്സരങ്ങൾക്ക് തുടക്കമാകും. അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ നിന്ന് പത്തോളം ടീമുകളാണ് ഇതിനകം മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാവിലെ മുതൽ തിരുവാതിര, ശിങ്കാരി മേളം, ഓണസദ്യ എന്നിവയും നടക്കും. റ്റോം പഴയമ്പിള്ളി ആശാന്റെ നേതൃത്വത്തിലാണ് ശിങ്കാരി മേളം വേദിയില്‍ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.