Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാടൻ രീതിയിൽ നോർലുൻഘ ഓണാഘോഷം

onam-dance

അഡലൈഡ്∙ ആളുകൾ ഒന്നുചേർന്ന് ഭക്ഷണം പാകം ചെയ്‌ത്‌ ഓണക്കളികളും ഓണപ്പാട്ടുമൊക്കെയായി ഓണം ആഘോഷിക്കുന്ന രീതിയാണ് നോർലുൻഘ ഓണത്തെ വ്യത്യസ്തമാക്കുന്നത്. ഒരുകാലത്ത് ഓണാഘോഷത്തിന്റെ ഭാഗമായിരുന്ന കബഡികളി പുതു തലമുറയിലെ കുട്ടികൾക്ക് കൗതുകമായി. 

വ്യത്യസ്തങ്ങളായ ഓണക്കളികൾക്കു ശേഷം കലാപരിപാടികളും ഉണ്ടായിരുന്നു.കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന രീതി കഴിഞ്ഞ ഏഴു വർഷമായി തുടർന്ന് പോരുന്നതാണെന്ന് കൺവീനർ ലതീഷ് നമത് പറഞ്ഞു . 

onam

അതുകൊണ്ടു തന്നെ ഓണവിഭവങ്ങൾ ഉനടക്കുന്ന വിധം പല കുട്ടികൾക്കും മനഃപാഠമാണെന്നും ലതീഷ് പറഞ്ഞു. സന്തോഷ് ചാക്കോയുടെ നേതൃത്വത്തിലായിരുന്നു ഓണക്കളികളും കലാപരിപാടികളും നടന്നത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.