Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വവർഗ വിവാഹം: ഓസ്ട്രേലിയയിൽ പോസ്റ്റൽ സര്‍വെ തുടങ്ങി

സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നവർ ഓസ്ട്രേലിയയിൽ നടത്തിയ മാർച്ച് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നവർ ഓസ്ട്രേലിയയിൽ നടത്തിയ മാർച്ച്. ചിത്രം– എഎഫ്പി

മെല്‍ബൺ‍∙ ഓസ്ട്രേലിയയിൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിന മുന്നോടിയായുള്ള പൊതുജന ഹിതം അറിയുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിനായുള്ള ബാലറ്റ് അയക്കൽ നടപടികൾ സർക്കാർ ആരംഭിച്ചു. നിയമം പരിഷ്കരിക്കുന്നതിന് പാര്‍ലമെന്റിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. അതിനു മുന്നോടിയായാണ് ജനഹിത പരിശോധന ഓസ്ട്രേലിയയിൽ നടക്കുന്നത്. ‌‌

സ്വവർഗ വിവാഹത്തിനായുള്ള യെസ് ക്യാംപയിന് പിന്തുണയുമായി പ്രധാന മന്ത്രി മാൽകോം ടേൺബെല്ലുൾപ്പെടെ രംഗത്ത് വന്നിരുന്നു. നവംബർ ഏഴ് വരെയാണ് ജനങ്ങൾക്ക് വിഷയത്തിൽ അഭിപ്രായമറിയിക്കാവുന്നത്. പോസ്റ്റല്‍ വോട്ട് ആരംഭിച്ചതോടൊപ്പം സ്വവർ‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നവർ മഴവിൽ വസ്ത്രങ്ങളണിഞ്ഞ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങുകയും ചെയ്തു. 

same-sex marriages as Australia സ്വവർഗ വിവാഹത്തെ പിന്തുണക്കുന്നവരുടെ പോസ്റ്ററുകൾ. ചിത്രം– എഎഫ്പി

അതേസമയം, നിയമ പരിഷ്കരണത്തെ എതിർക്കുന്നവരും ശക്തമായ ക്യാംപെയ്നുകളുമായി രംഗത്തുണ്ട്. പിന്തുണയെത്രത്തോളമുണ്ടെന്ന് പരിശോധിച്ച ശേഷം വിവാഹ നിയമം പുനഃപരിശോധിക്കുമെന്ന് പ്രധാന മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.‌‌‌‌‌‌ വിഷയത്തിൽ പ്രതികരിക്കുന്നതിനായി എല്ലാ ഓസ്ട്രേലിയക്കാരും വോട്ട് ചെയ്യണമെന്ന് പ്രധാന മന്ത്രി അറിയിച്ചു.

വിവാഹ നിയമം പരിഷ്കരിച്ചാൽ സ്വവർഗ വിവാഹം അംഗീകരിക്കുന്ന 25–ാമത് രാജ്യമാകും ഓസ്ട്രേലിയ. അയർലണ്ടാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തെ ആദ്യ രാജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.